കൊനാറ്റയ്ക്ക് അരങ്ങേറ്റം, ലിവർപൂളിന് പ്രീസീസണിൽ സമനില

Img 20210721 020021
Credit: Twitter

പുതിയ സീസണായി ഒരുങ്ങുന്ന ലിവർപൂളിന് പ്രീസീസണിൽ സമനില. ഇന്ന് സ്റ്റുറ്റ്ഗർടിനെ നേരിട്ട ലിവർപൂൾ 1-1 എന്ന സമനിലയിലാണ് കളി അവസാനിപ്പിച്ചത്. പുതുതായി ലിവർപൂളിൽ എത്തിയ കൊനാറ്റ ഇന്ന് ലിവർപൂളിനായി അരങ്ങേറ്റം നടത്തി. കൊനാറ്റയെ കൂടാതെ പ്രമുഖ താരങ്ങളിൽ പലരും ഇന്ന് ലിവർപൂൾ നിരയിൽ ഉണ്ടായിരുന്നു. സലാ, മാനെ, മിൽനർ, നാബി കെറ്റ, ഒക്സ് ചമ്പർലെൻ, അർനോൾഡ്, മറ്റിപ്, മിനമിനോ എന്നിവരൊക്കെ രണ്ട് പകുതികളിലായി ഇന്ന് കളത്തിൽ ഇറങ്ങി.

ഫിലിപ്പ് ഫോസ്റ്ററിലൂടെ സ്റ്റുറ്റ്ഗർടാണ് ആദ്യം ലീഡ് എടുത്തത്. സാഡിയോ മാനെ ആണ് ലിവർപൂളിന് സമനില നേടിക്കൊടുത്തത്. ജെയിംസ് മിൽനറിന്റെ ക്രോസിൽ നിന്നായിരുന്നു മാനെയുടെ ഗോൾ. വാൻ ഡൈകും ഗോമസും ഇന്ന് മത്സരത്തിന് ഇറങ്ങിയിരുന്നില്ല. ജൂലൈ 23ന് മൈൻസിന് എതിരെയാണ് ലിവർപൂളിന്റെ അടുത്ത പ്രീസീസൺ മത്സരം.