ശ്രീലങ്കന്‍ ക്യാമ്പിൽ കൂടുതൽ കോവിഡ് കേസുകള്‍

Sports Correspondent

Srilanka

ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ടെസ്റ്റ് ആരംഭിയ്ക്കുന്നതിന് തൊട്ടുമുമ്പ് ശ്രീലങ്കന്‍ ക്യാമ്പിൽ കൂടുതൽ കോവിഡ് കേസുകള്‍. നേരത്തെ ആദ്യ ടെസ്റ്റിനിടെ ആഞ്ചലോ മാത്യൂസും ഏതാനും ദിവസങ്ങള്‍ക്ക് ശേഷം പ്രവീൺ ജയവിക്രമയും കോവിഡ് ബാധിതരായപ്പോള്‍ ഇന്നലെ ധനന്‍ജയ ഡി സിൽവ, ആഷിത ഫെര്‍ണാണ്ടോ, ജെഫ്രി വാന്‍ഡെര്‍സേ എന്നിവര്‍ കോവിഡ് ബാധിതരായെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഇതോടെ ശ്രീലങ്കന്‍ നിരയിൽ അഞ്ച് കോവിഡ് കേസുകളായി. ഇതിൽ ആഞ്ചലോ മാത്യൂസ് തിരികെ മടങ്ങിയെത്തുവാന്‍ സാധ്യതയുണ്ടെങ്കിലും ടീമിൽ ഒട്ടേറെ മാറ്റങ്ങള്‍ ശ്രീലങ്ക വരുത്തേണ്ടതായി വരും. വെള്ളിയാഴ്ചയാണ് ടെസ്റ്റ് ആരംഭിയ്ക്കുന്നത്.