ഒന്നാം ദിവസം വീണത് 16 വിക്കറ്റ്, ഇന്ത്യ 252 റൺസിന് ഓള്‍ഔട്ട്, ശ്രീലങ്കയ്ക്ക് 6 വിക്കറ്റ് നഷ്ടം

പിങ്ക് ബോള്‍ ടെസ്റ്റിന്റെ ഒന്നാം ദിവസം വീണത് 16 വിക്കറ്റ്. ഇന്ത്യ 252 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ശ്രീലങ്ക 86/6 എന്ന നിലയിൽ തകര്‍ന്നടിഞ്ഞു. 92 റൺസ് നേടിയ ശ്രേയസ്സ് അയ്യരാണ് ഇന്ത്യന്‍ നിരയിൽ തിളങ്ങിയത്. ഋഷഭ് പന്ത് 39 റൺസും ഹനുമ വിഹാരി 31 റൺസു നേടി. ശ്രീലങ്കയ്ക്കായി പ്രവീൺ ജയവിക്രമയും ലസിത് എംബുല്‍ദേനിയയും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ധനന്‍ജയ ഡി സിൽവ രണ്ട് വിക്കറ്റും നേടി.

Jaspritbumrah

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും മുഹമ്മദ് ഷമി രണ്ട് വിക്കറ്റും വീഴ്ത്തി തകര്‍ത്തെറിയുകയായിരുന്നു. 43 റൺസ് നേടിയ ആഞ്ചലോ മാത്യൂസിന്റെ ഇന്നിംഗ്സില്ലായിരുന്നുവെങ്കിൽ ശ്രീലങ്കയുടെ പതനം കൂടുതൽ പരിതാപകരമായേനെ.