കരാര്‍ ഒപ്പുവെച്ചത് 12 താരങ്ങള്‍, കരാര്‍ ഒപ്പുവയ്ക്കാത്ത താരങ്ങളെ ഇന്ത്യന്‍ പരമ്പരയ്ക്കായി പരിഗണിക്കില്ല

Srilanka

ശ്രീലങ്കന്‍ ബോര്‍ഡുമായി കരാര്‍ ഒപ്പുവെച്ചത് 12 താരങ്ങളെന്ന് ബോര്‍ഡിൽ നിന്ന് ലഭിയ്ക്കുന്ന സൂചന. നാളെ രാവിലെയ്ക്കുള്ളിൽ കരാര്‍ ഒപ്പുവയ്ക്കാത്ത താരങ്ങളെ ഇന്ത്യന്‍ പരമ്പരയിൽ പരിഗണിക്കില്ലെെന്നും ബോര്‍ഡ് അറിയിച്ചു. ഇംഗ്ലണ്ടിൽ നിന്ന് മടങ്ങിയെത്തിയ 21 താരങ്ങള്‍ ബയോ ബബിളിലുള്ള മറ്റു താരങ്ങള്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ട്.

ഏതെല്ലാം താരങ്ങളാണ് കരാര്‍ ഒപ്പുവെച്ചതെന്നും ആരൊക്കെ വെച്ചില്ലെന്നുമുള്ള വിവരം അറിയില്ല. ജൂലൈ 13ന് ആണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പരിമിത ഓവര്‍ പരമ്പര ആരംഭിക്കുക. പരമ്പരയ്ക്കായുള്ള ശ്രീലങ്കന്‍ ടീമിനെ നാളെയോ മറ്റന്നാളോ പ്രഖ്യാപിക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

Previous articleലൂക് ഷോയ്ക്ക് പ്രശംസയുമായി റൊബേർട്ടോ കാർലോസ്
Next articleസ്റ്റേഡിയത്തിൽ ആരാധകരെ തിരിയെത്തിച്ച് ബുണ്ടസ് ലീഗ