ലൂക് ഷോയ്ക്ക് പ്രശംസയുമായി റൊബേർട്ടോ കാർലോസ്

20210706 180503
Credit: Twitter

ഇംഗ്ലണ്ടിനായി ഫുൾ ബാക്കായി ഗംഭീര പ്രകടനം നടത്തുന്ന ലൂക് ഷോയെ പ്രശംസിച്ച് സാക്ഷാൽ റൊബേർട്ടോ കാർലോസ് രംഗത്ത്. പലരും തമാശയ്ക്ക് ഷോയെ റൊബേർടോ കാർലോസുമായി താരതമ്യം ചെയ്യുന്ന സമയത്താണ് കാർലോസ് തന്നെ പ്രശംസയുമായി വരുന്നത്. ലൂക് ഷോ മികച്ച താരമാണെന്നും ടോപ് ലെവലിൽ താരം എത്തും എന്നും കാർലോസ് പറഞ്ഞു.

“ലൂക് ഷോ വളരെ മോടിവേറ്റഡ് ആണെൻ നിങ്ങൾക്ക് കാണാം. അദ്ദേഹം ശരിക്കും മെച്ചപ്പെട്ടു കൊണ്ടേയിരിക്കുന്നു, ഉക്രെയ്നിനെതിരായ അദ്ദേഹത്തിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു. മറ്റുള്ളവരോടൊപ്പം ഈ ഇംഗ്ലീഷ് ടീമിന്റെ ഒരു പ്രധാന ഭാഗമാണ് ലൂക് ഷോ” റൊബേർട്ടോ കാർലോസ് പറഞ്ഞു.

“അദ്ദേഹത്തിന് എറ്റവും മികച്ച ലെവലിൽ എത്താനുള്ള എല്ലാം ക്വാളിറ്റിയും ഉണ്ടെൻ ഞാൻ കരുതുന്നു. അദ്ദേഹം ഇംഗ്ലണ്ടിന്റെ ലെഫ്റ്റ് ബാക്ക് ആണ്, അതിൽ തന്നെ അദ്ദേഹത്തിന്റെ പ്രതിഭ മനസിലാക്കാം” കാർലോസ് പറഞ്ഞു. എന്നാൽ താനുമായി ലൂക് ഷോയെ താരതമ്യം ചെയുന്നത് താൻ കാര്യമാക്കുന്നില്ല എന്നും ബ്രസീൽ ഇതിഹാസം പറഞ്ഞു.

“കളിക്കരെ താരതമ്യം ചെയ്യുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല”

“ഇത് ഫുട്ബോളിൽ തികച്ചും വ്യത്യസ്തമായ രണ്ട് കാലഘട്ടങ്ങളാണ്. എനിക്ക് എന്റെ സമയം ഉണ്ടായിരുന്നു, ഇപ്പോൾ ലൂക് ഷോയുടെ സമയമാണ്. എന്നെപ്പോലെ തന്നെ അദ്ദേഹത്തിനും ശക്തിയും വിജയിക്കാനുള്ള ആഗ്രഹവുമുണ്ടെന്ന് ഞാൻ കരുതുന്നു.” – അദ്ദേഹം കൂട്ടിച്ചേർത്തു.

Previous articleഇന്ത്യയ്ക്കെതിരെയുള്ള ഇംഗ്ലണ്ടിന്റെ ടി20 സ്ക്വാഡ് പ്രഖ്യാപിച്ചു
Next articleകരാര്‍ ഒപ്പുവെച്ചത് 12 താരങ്ങള്‍, കരാര്‍ ഒപ്പുവയ്ക്കാത്ത താരങ്ങളെ ഇന്ത്യന്‍ പരമ്പരയ്ക്കായി പരിഗണിക്കില്ല