സ്റ്റേഡിയത്തിൽ ആരാധകരെ തിരിയെത്തിച്ച് ബുണ്ടസ് ലീഗ

സ്റ്റേഡിയത്തിൽ ആരാധകരെ തിരിയെത്തിച്ച് ബുണ്ടസ് ലീഗ. 25,000 ആരാധകരെ സ്റ്റേഡിയത്തിൽ എത്തിച്ച് ലീഗ് ആരംഭിക്കാനാണ് ജർമ്മൻ അതോരിറ്റികൾ ശ്രമിക്കുന്നത്. ജർമ്മൻ സ്റ്റേറ്റ് അധികാരികളും സെനറ്റ് വൈസ്ചാൻസലർമാരുമാണ് ആരാധകരെ സ്റ്റേഡിയത്തിൽ അനുവദിക്കുന്നതിനെ കുറിച്ച് അന്തിമ തീരുമാനമെടുത്തത്.

അതേ സമയം ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ആദ്യ മത്സരത്തിൽ 20,000 ആരാധകരെ സ്റ്റേഡിയത്തിൽ എത്തിക്കും. സോഷ്യൽ ഡിസ്റ്റൻസിംഗും കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് അടക്കമുള്ള സുരക്ഷമാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും ആരാധകർ സ്റ്റേഡിയത്തിൽ എത്തുക. പുതിയ പരിശീലകനായ ജൂലിയൻ നാഗെൽസ്മാന്റെ കീഴിൽ ബൊറുസിയ മൊഷൻഗ്ലാഡ്ബാക്കിനെതിരെ ആണ് ബയേണിന്റെ ആദ്യ മത്സരം. ആഗസ്റ്റ് 14ന് തുടർച്ചയായ പത്താം കിരീടം ലക്ഷ്യം വെച്ച് ബയേൺ കളത്തിലിറങ്ങും.

Previous articleകരാര്‍ ഒപ്പുവെച്ചത് 12 താരങ്ങള്‍, കരാര്‍ ഒപ്പുവയ്ക്കാത്ത താരങ്ങളെ ഇന്ത്യന്‍ പരമ്പരയ്ക്കായി പരിഗണിക്കില്ല
Next articleമെദ്വദേവിനെ വീഴ്‌ത്തി ഹുർകാസ്, ക്വാർട്ടറിൽ ഹുർകാസ് ഫെഡററിന്റെ എതിരാളി