പാകിസ്ഥാനിൽ ഞങ്ങൾക്ക് അവിശ്വസനീയമാംവിധം സുരക്ഷിതത്വം തോന്നുന്നു എന്ന് സ്മിത്ത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം പാകിസ്താനിലേക്ക് പര്യടനം നടത്തുന്ന ഓസ്ട്രേലിയൻ ടീമിന് സുരക്ഷാ ഭീതികൾ ഇല്ല എന്ന് ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത് പറഞ്ഞു. ഓസ്ട്രേലിയൻ സ്പിന്നർ ആഷ്ടൻ അഗറിന് സാമൂഹിക മാധ്യമങ്ങളിൽ വധ ഭീഷണി ലഭിച്ചു എങ്കിലും സോഷ്യൽ മീഡിയയിലെ ഭീഷണി കാര്യമാൽകേണ്ടതില്ല എന്ന് സ്മിത്ത് പറഞ്ഞു.

“ഞങ്ങൾക്കൊപ്പം സുരക്ഷയ്ക്കായി ഇവിടെ ധാരാളം ആളുകൾ ജോലി ചെയ്യുന്നുണ്ട്, ഞങ്ങളുടെ സുരക്ഷയിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്, പാകിസ്ഥാനിൽ ഞങ്ങൾക്ക് അവിശ്വസനീയമാംവിധം സുരക്ഷിതത്വം തോന്നുന്നു.” – സ്മിത്ത് പറഞ്ഞു.

“ഞങ്ങളിൽ പലരും ഇവിടെ വരുന്നത് ആദ്യമായാണ്, ഞങ്ങൾ ആവേശഭരിതരാണ്. പാക്കിസ്ഥാനികൾ ക്രിക്കറ്റിനോട് എത്രമാത്രം ആവേശഭരിതരാണെന്ന് നമുക്കറിയാം” സ്മിത്ത് പറഞ്ഞു.

2009-ൽ ലാഹോറിൽ ശ്രീലങ്കൻ ടീം ബസിന് നേരെയുണ്ടായ ആക്രമണത്തിൽ ആറ് പോലീസുകാരും രണ്ട് സിവിലിയൻമാരും കൊല്ലപ്പെട്ടതിന് ശേഷം മുൻനിര ടീമുകൾ പാകിസ്ഥാനിൽ പര്യടനങ്ങൾ നടത്താറില്ലായിരുന്നു.