ഇന്ത്യയ്ക്കെതിരെയുള്ള മികവ്, റാങ്കിംഗിൽ നേട്ടം കൊയ്ത് അമേലിയ

Ameliakerr

വനിത ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ വലിയ നേട്ടം കൊയ്ത് ന്യൂസിലാണ്ടിന്റെ അമേലിയ കെര്‍. 5 സ്ഥാനം മെച്ചപ്പെടുത്തി താരം 17ാം റാങ്കിലേക്ക് ഉയരുകയായിരുന്നു. ഇന്ത്യയ്ക്കെതിരെയുള്ള അവസാന രണ്ട് മത്സരങ്ങളിൽ താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ബൗളിംഗിലും മികവ് പുലര്‍ത്തിയ താരം നാല് സ്ഥാനം മെച്ചപ്പെടുത്തി 17ാം സ്ഥാനത്തേക്ക് എത്തിയപ്പോള്‍ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിൽ താരം നാലാം നമ്പറിലേക്ക് ഉയര്‍ന്നു.