പരിക്കേറ്റ ബ്രാവോക്ക് പകരക്കാരനെ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ്

Romario Shepherd Bravo Westindies

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിക്കുന്നതിനിടെ പരിക്കേറ്റ വെസ്റ്റിൻഡീസ് താരം ബ്രാവോക്ക് പകരക്കാരനെ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ്. ഫാസ്റ്റ് ബൗളർ റൊമാരിയോ ഷെപ്പേർഡിനെയാണ് ബ്രാവോക്ക് പകരക്കാരനായി ന്യൂസിലാൻഡ് പര്യടനത്തിനുള്ള വെസ്റ്റിൻഡീസ് ടീമിൽ ഉൾപെടുത്തിയത്. 2019ൽ അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിൽ കളിച്ചുകൊണ്ട് വെസ്റ്റിൻഡീസിന് വേണ്ടി അരങ്ങേറ്റം നടത്തിയ താരമാണ് റൊമാരിയോ ഷെപ്പേർഡ്.

നേരത്തെ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിക്കുന്നതിനിടെ പരിക്കേറ്റ ബ്രാവോ ഐ.പി.എല്ലിൽ നിന്ന് പുറത്തുപോയിരുന്നു. ഇതിന് മുൻപ് പരിക്ക് മൂലം ബ്രാവോക്ക് കരീബിയൻ പ്രീമിയർ ലീഗും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ മത്സരങ്ങളും നഷ്ടമായിരുന്നു. ചികിത്സയ്ക്കായി താരം അടുത്ത ദിവസം തന്നെ ട്രിനിഡാഡിലേക്ക് തിരിക്കും. വെസ്റ്റിൻഡീസ് മൂന്ന് ടി20 മത്സരങ്ങളും രണ്ട് ന്യൂസുകളുമാണ് ന്യൂസിലാൻഡിൽ കളിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരമായ ടി20 മത്സരം നവംബർ 27ന് നടക്കും.

Previous articleസ്ലാട്ടാൻ ഇബ്രാഹിമോവിചിനെ മിലാനിൽ നിലനിർത്താൻ ഒരുക്കങ്ങൾ തുടങ്ങി
Next articleറൊണാൾഡോ ബാഴ്സക്ക് എതിരെ കളിക്കുമോ എന്ന് നിർണയിക്കുന്ന കൊറോണ പരിശോധന ഫലം വന്നു