ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന് ജോ റൂട്ട്

Joeroot

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്നാണ് താൻ കരുതുന്നതെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റ് നാളെ തുടങ്ങാനിരിക്കെയാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്റെ പ്രതികരണം. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ ഒരു ലോകോത്തര നിര ഇന്ത്യക്ക് ഉണ്ടെന്നും അത്കൊണ്ട് തന്നെ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ശക്തമായ ഒരു തിരിച്ചടി ഇംഗ്ലണ്ട് പ്രതീക്ഷിക്കുന്നുണ്ടെന്നും ജോ റൂട്ട് പറഞ്ഞു.

ഇന്ത്യക്കെതിരെ ശക്തമായി തിരിച്ചടിച്ച് ഇംഗ്ലണ്ട് പരമ്പര സമനിലയിൽ ആക്കിയെന്നും പരമ്പര വിജയിക്കാൻ തുടർന്നും മികച്ച പ്രകടനം ഇംഗ്ലണ്ട് പുറത്തെടുക്കണമെന്നും ജോ റൂട്ട് കൂട്ടിച്ചേർത്തു. ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയെ ഒരു ഇന്നിങ്സിനും 76 റൺസിനും തോൽപിച്ച് ഇംഗ്ലണ്ട് പരമ്പര സമനിലയിലാക്കിയിരുന്നു. നാളെയാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്ലുള്ള നാലാം ടെസ്റ്റ് ആരംഭിക്കുന്നത്.

Previous article“ഇംഗ്ലണ്ട് ബൗളർമാർക്കെതിരെ വിരാട് കോഹ്‌ലി ക്ഷമ കാണിക്കുന്നില്ല”
Next articleചരിത്ര കലണ്ടർ സ്‌ലാം ലക്ഷ്യമിട്ട് ജ്യോക്കോവിച്ച് ന്യൂയോർക്കിൽ തുടങ്ങി