Champions League

വിയ്യറയൽ ഇന്ന് വീണ്ടും ബയേണെതിരെ, ഉനായ് എമിറെ മാജിക്ക് ആവർത്തിക്കുമോ

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ ഇന്ന് വിയ്യറയൽ ബയേണെ നേരിടും. മ്യൂണിചിൽ വെച്ച് നടക്കുന്ന മത്സരത്തിന് ഇറങ്ങുമ്പോൾ ആദ്യ പാദത്തിലെ ഒരു ഗോളിന്റെ ലീഡ് വിയ്യറയലിന് പ്രതീക്ഷ നൽകുന്നു. ആദ്യ പാദത്തിൽ അവർക്ക് അത്ഭുതം തന്നെ നടത്താനായിരുന്നു‌. ബയേണ് ഈ സീസൺ ചാമ്പ്യൻസ് ലീഗിലെ ആദ്യ പരാജയം നേരിടേണ്ടി വരുന്നതായിരുന്നു ആദ്യ പാദ ക്വാർട്ടറിൽ സ്പെയിനിൽ കണ്ടത്‌.

യൂറോപ്യൻ മത്സരങ്ങളിലെ പരിശീലകൻ ഉനായ് എമിറെയുടെ തന്ത്രങ്ങളുടെ മികവ് കണ്ട മത്സരത്തിൽ ഡാഞ്ചുമയുടെ ഏക ഗോളായിരുന്നു ഫലം നിർണയിച്ചത്. ഇന്ന് മ്യൂണിക്കിൽ കാര്യങ്ങൾ ആദ്യ പാദം പോലെ എളുപ്പമാകില്ല. ഇന്ന് വിജയിച്ച് സെമി ലക്ഷ്യമായി മുന്നേറുക തന്നെയാകും ബയേൺ ലക്ഷ്യം. സെമി ഫൈനലിൽ ബെൻഫിക്കയോ ലിവർപൂളോ ആകും ഇന്ന് വിജയിക്കുന്നവരുടെ എതിരാളികൾ. ഇന്ന് രാത്രി 12.30നാകും മത്സരം നടക്കുക. കളി സോണി ലൈവിലും സോണി സ്പോർട്സ് ചാനലുകളിലും കാണാം.