Champions League

റാകിറ്റിചിനെതിരെ പൊങ്കാലയിട്ട് ബാഴ്സലോണയുടെ ആരാധകർ

ബാഴ്സലോണയുടെ സൂപ്പർ താരം ഇവാൻ റാകിറ്റിച്ചിനെതിരെ വിമർശനവുമായി ബാഴ്സലോണ ആരാധകർ. റാകിറ്റിച് ചാമ്പ്യൻസ് ലീഗിലെ കനത്ത പരാജയത്തിന് ശേഷം സെവിയ്യ ഫെസ്റ്റിവല്ലിൽ പങ്കെടുത്തതാണ് ആരാധകരെ പ്രകോപ്പിച്ചത്. സെവിയ്യയുടെ വാർഷികാഘോഷങ്ങളിൽ പങ്കെടുക്കുകയാണ് റാകിറ്റിച് ചെയ്തത്.

സെവിയ്യയുടെ മുൻ പ്രസിഡെന്റിന്റെ മകനുമായി സെൽഫി പങ്കിട്ടതാണ് റാകിറ്റിച്ചിന് വിനയായത്. ഇൻസ്റ്റഗാമിൽ വൈറലായ ഈ പോസ്റ്റിൽ പൊങ്കാലയിടുകയാണ് ബാഴ്സയുടെ ആരാധകർ.
മൂന്ന് ഗോൾ ലീഡുമായി ലണ്ടനിൽ എത്തിയ ബാഴ്സ വമ്പൻ പരാജയമാണ് എറ്റുങ്ങിയത് . ആൻഫീൽഡിൽ നാലടിച്ച് ബാഴ്സയെ പുറത്താക്കാൻ ലിവർപൂളിന് സാധിച്ചു.