പരിക്കിൽ നിന്നും മുക്തനാവാൻ കഠിന പരിശീലനവുമായി പൃഥ്വി ഷാ

വളരെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ യുവ താരം പൃഥ്വി ഷാ ഓസ്‌ട്രേലിയൻ പര്യടനത്തെ കണ്ടിരുന്നത്. പക്ഷെ വളരെ നിരാശയുടെയും വേദനാജനകവുമായിരുന്നു പൃഥ്വി ഷാക്ക് ഈ പര്യടനം. തന്റെ ആദ്യത്തെ വിദേശ പരമ്പരക്ക് ഇറങ്ങിയ യുവതാരത്തിനു പരമ്പര തുടങ്ങുന്നതിനു മുൻപ് തന്നെ തിരിച്ചടി നേരിടുകയായിരുന്നു. സിഡ്‌നിയിൽ നടന്ന പരിശീലന മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ കാലിനേറ്റ പരിക്ക് മൂലം പരമ്പര മുഴുവൻ നഷ്ടമാവുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ 118നു മുകളിൽ ആവറേജ് ഉള്ള പൃഥ്വി ഷാ കഴിഞ്ഞ വര്ഷം രാജ്‌കോട്ടിൽ വെസ്റ്റ് ഇൻഡീസിനെതിരെ 134 റൺസ് അടിച്ചാണ് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്.

പരിക്കിൽ നിന്നും മുക്തനായി ഐപിഎൽ കളിക്കാനായി കഠിന പരിശ്രമത്തിൽ ആണ് പൃഥ്വി ഷാ. ഷാ ഇപ്പോൾ ബാംഗ്ലൂരിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസ് പരിശീലനത്തിലാണ്. “ഐപിഎൽ തുടങ്ങുന്നതിനു മുൻപ് ഫിറ്റ്നസ് വീണ്ടെടുക്കാനുളള ശ്രമത്തിലാണ് ഞാൻ. എന്റെ ആങ്കിളിനും അപ്പർ ബോഡിക്കും വേണ്ടിയുള്ള ട്രെയിനിങ് ആണ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്” ഷാ പറഞ്ഞു.

ഓസ്‌ട്രേലിയയിൽ കളിയ്ക്കാൻ കഴിഞ്ഞില്ല എങ്കിലും ഇന്ത്യ പരമ്പര വിജയിച്ചതിൽ വളരെ സന്തോഷം ഉണ്ട് എന്നും ഷാ കൂട്ടിച്ചേർത്തു.

Exit mobile version