കോഹ്‌ലിയുടെ റെക്കോർഡ് ഇനി അംലക്ക് സ്വന്തം

റെക്കോർഡ് വാരിക്കൂട്ടി മുന്നേറുന്ന തിരക്കിലാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഇതിനകം തന്നെ 39 ഏകദിന സെഞ്ച്വറികൾ സ്വന്തമാക്കിയ കോഹ്‌ലിക്ക് മുന്നിൽ സെഞ്ച്വറികളുടെ കാര്യത്തിൽ ഇനി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ മാത്രമാണുള്ളത്. പക്ഷെ കൊഹ്‌ലി സ്വന്തം പേരിലാക്കിയിരുന്ന ഒരു റെക്കോർഡ് ഇന്ന് ഇന്ത്യൻ താരത്തിന് നഷ്ടമായി, ഏറ്റവും വേഗത്തിൽ 27 ഏകദിന സെഞ്ച്വറികൾ നേടുന്ന താരം എന്ന റെക്കോർഡ് ഇനി ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംലക്കായിരിക്കും. പാക്കിസ്ഥാനെതിരായ സെഞ്ച്വറിയോടെ ആണ് അംല ഈ റെക്കോർഡ് നേട്ടം കൈവരിച്ചത്.

പാകിസ്താനെതിരെ 108 റൺസ് നേടിയ അംല 167 ഇന്നിങ്‌സുകളിൽ നിന്നായാണ് 27 സെഞ്ച്വറികൾ നേടിയത്. എന്നാൽ 169 ഇന്നിങ്സിൽ നിന്നാണ് കോഹ്‌ലി ഈ നേട്ടം കൈവരിച്ചിരുന്നത്.

Exit mobile version