മിച്ചൽ ജോൺസൺ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഓസ്ട്രേലിയൻ പേസർ മിച്ചൽ ജോൺസൺ എല്ലാ ക്രിക്കറ്റ് ഫോർമാറ്റിൽ നിന്നുൻ വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ഇന്നാണ് താരം തന്റെ വിരമിക്കൽ ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചത്. തന്റെ ശരീരത്തിന് ഇനിയും കളിക്കാനുള്ള ആരോഗ്യമുണ്ട് എന്ന് തോന്നുന്നില്ല എന്ന് പറഞ്ഞാണ് താരം വിരമിക്കുന്നത്. അടുത്ത വർഷം വരെ ട്വന്റി ട്വന്റികൾ കളിക്കണമെന്നായിരുന്ന്യ് ആഗ്രഹം എന്നും എന്നാൽ തന്റെ ശരീരം അതിന് അനുവദിക്കുന്നില്ല എന്നും ഓസ്ട്രേലിയയുടെ ഈ ഇടം കയ്യൻ ഫാസ്റ്റ് ബോളർ അറിയിച്ചു.

36കാരനായ താരം അവസാനം ബുഗ് ബാഷ് ലീഗിലെ പേർത് സ്കോർചേഴ്സിനായായിരുന്നു കളിച്ചത്. 2007ൽ ഓസ്ട്രേലിയക്കായി ടെസ്റ്റിൽ അരങ്ങേറ്റം കുറ്റ്രിച്ച ജോൺസൺ 73 ടെസ്റ്റുകളിൽ നിന്നായി 313 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഏകദിനത്തിൽ 153 മത്സരങ്ങളിൽ ഇനനയി 239 വിക്കറ്റും, ട്വന്റി ട്വന്റിയിൽ 30 കളികളിൽ നിന്ന് 38 വിക്കറ്റും താരം നേടിയിട്ടുണ്ട്.

ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, കിംഗ്സ് ഇലവൻ പഞ്ചാബ് എന്നിവർക്കും ജോൺസൺ കളിച്ചിട്ടുണ്ട്.

Exit mobile version