ആരിഫ് ഖാന് നിരാശ, ഇന്ത്യയുടെ വിന്റർ ഒളിമ്പിക്സ് അവസാനിച്ചു

വിന്റർ ഒളിമ്പിക്സിൽ ഇന്ത്യയുടെ ഏക പങ്കാളിയായ ആൽപൈൻ സ്കീയർ ആരിഫ് ഖാൻ ബുധനാഴ്ച നടന്ന പുരുഷന്മാരുടെ സ്ലാലോം ഇനത്തിൽ ആദ്യ റൺ ഫിനിഷ് ചെയ്യാനായില്ല. ഞായറാഴ്ച നടന്ന ജയന്റ് സ്ലാലോം ഇനത്തിൽ 45-ാം സ്ഥാനത്തെത്തിയ ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ നിന്നുള്ള 31-കാരന് പക്ഷെ പുരുഷ സ്ലാലോമിൽ യാങ്കിംഗ് നാഷണൽ ആൽപൈൻ സ്കീയിംഗ് സെന്ററിൽ റൺ 1 പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഇതോടെ ഇന്ത്യയുടെ വിന്റർ ഒളിമ്പിക്സ് പങ്കാളിത്തം അവസാനിച്ചു.
20220216 151238

വിന്റർ ഒളിമ്പിക്‌സിൽ അരങ്ങേറ്റം കുറിച്ച ഖാന് റൺ 1 പൂർത്തിയാക്കാൻ കഴിയാത്തതിനാൽ, പുരുഷ സ്ലാലോം ഇനത്തിന്റെ രണ്ടാം റണ്ണിൽ അദ്ദേഹം മത്സരിക്കില്ല. ഇന്നലെ ആദ്യ റണിൽ പങ്കെഅറ്റുത്ത 88 സ്റ്റാർട്ടർമാരിൽ 52 പേർ മാത്രമാണ് ആദ്യ റൺ പൂർത്തിയാക്കിയത്.

ശീതകാല ഒളിമ്പിക്സിനു ഇന്ന് കൊടികയറും

2018 ശീതകാല ഒളിമ്പിക്സിനു ഇന്ന് കൊടികയറും. ചില മത്സരയിനങ്ങള്‍ നിലവില്‍ തന്നെ ആരംഭിച്ചു കഴിഞ്ഞുവെങ്കിലും ഇന്നാണ് ഉദ്ഘാടന ചടങ്ങും മത്സരങ്ങളുടെ യഥാര്‍ത്ഥ ആവേശത്തുടക്കവും. 93 രാജ്യങ്ങളില്‍ നിന്നായി 3000ത്തോളം കായിക താരങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കാനായി ദക്ഷിണ കൊറിയയിലെത്തുന്നത്. 15 മത്സരയിനങ്ങളില്‍ ഫെബ്രുവരി 9-25 വരെയാണ് ശീതകാല ഒളിമ്പിക്സ് നടക്കുന്നത്. 102 മെഡലുകള്‍ ആണ് വിജയികളെ കാത്തിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

യുദ്ധ ഭീഷണി സജീവം, വിന്റർ ഒളിംപിക്സിൽ പങ്കെടുക്കാനുറച്ച് നോർത്ത് കൊറിയ

നോർത്ത് കൊറിയ – അമേരിക്ക യുദ്ധ ഭീഷണികൾ സജീവമാകുമ്പോളും 2018 ലെ വിന്റർ ഒളിംപിക്സിൽ നോർത്ത് കൊറിയ പങ്കെടുക്കുന്നെന്ന തരത്തിലുള്ള പ്രതികരണം നോർത്ത് കൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉന്നിന്റെ ഭാഗത്ത് നിന്നുണ്ടായി. രാജ്യത്തിനായുള്ള ന്യൂ ഇയർ സന്ദേശത്തിലാണ് കിം ജോങ് ഉൻ ഇത്തരത്തിലുള്ള ഒരു പ്രതികരണം നടത്തിയത്.

വിന്റർ ഒളിംപിക്സ് സൗത് കൊറിയയിലെ പ്യോഞ്ചെങ്കിൽ വെച്ചാണ് നടക്കുന്നത്. സൗത്ത് നോർത്ത് കൊറിയയിലെ രാജ്യത്തലവന്മാർ തമ്മിലൊരു കൂടിക്കാഴ്ച ഒളിപിക്‌സിന്റെ നല്ല നടത്തിപ്പിനായി ഉണ്ടാകണമെന്നും കിം ജോങ് ഉൻ കൂട്ടിച്ചേർത്തു. ഈ വര്ഷം ഫെബ്രുവരി 7 മുതൽ 28 വരെയാണ് വിന്റർ ഒളിംപിക്സ് നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version