3 വർഷത്തെ കരാർ, 300 മില്യൺ ബോണസ്!! എമ്പപ്പെ അല്ല ആരുടെയും മനസ്സ് മാറും

എമ്പപ്പെ അല്ല ആരുടെയും മനസ്സ് മാറുന്ന ഓഫർ ആണ് എമ്പപ്പെയ്ക്ക് മുന്നിൽ പി എസ് ജി വെച്ചത്. ഇന്ന് ഫബ്രിസിയോ റൊമാനോ കൂടെ ഉറപ്പ് പറഞ്ഞതോടെ എമ്പപ്പെ ക്ലബ് വിടില്ല എന്ന് ഉറപ്പായിരിക്കുകയാണ്. 3 വർഷത്തെ പുതിയ കരാർ ആകും എമ്പപ്പെ പി എസ് ജിയിൽ ഒപ്പുവെക്കുക. 300 മില്യൺ യൂറോ എമ്പപ്പെക്ക് സൈനിംഗ് ബോണസ് ആയി ലഭിക്കും. അതായത് 2500 കോടിയോളം രൂപ. ഫുട്ബോൾ ലോകത്ത് എന്നല്ല കായിക ലോകത്ത് തന്നെ സമാനതകൾ ഇല്ലാത്ത ഡീലാണിത്.

https://twitter.com/FabrizioRomano/status/1528006228726644738?t=HbkRMMEG_npuY2VbeoADTQ&s=19

ഇന്ന് രാത്രി പി എസ് ജി മത്സരത്തിനു ശേഷം എമ്പപ്പെ ഔദ്യോഗികമായി തന്റെ പി എസ് ജിയിൽ നിൽക്കാനുള്ള തീരുമാനം പ്രഖ്യാപിക്കും. ഇന്ന് എമ്പപ്പെ റയൽ മാഡ്രിഡ് പ്രസിഡന്റ് പെരസിനെ വിളിച്ച് താൻ പി എസ് ജിയിൽ തുടരുകയാണെന്ന് ഔദ്യോഗികമായി അറിയിച്ചു. റയലിനിത് വലിയ തിരിച്ചടിയാണ്. എമ്പപ്പെയുടെ വാക്ക് വിശ്വസിച്ച് നിൽക്കുക ആയിരുന്നു റയൽ മാഡ്രിഡ് ഇതുവരെ.20220521 174411

പി എസ് ജി വർഷം 50മില്യൺ യൂറോ വേതനമായി നൽകാൻ ആണ് തയ്യാറായിരിക്കുന്നത്. ഏകദേശം 400 കോടിക്ക് മുകളിൽ വരും ഇത്. എമ്പപ്പെയ്ക്ക് റയൽ നൽകാം എന്ന് പറഞ്ഞതിനെക്കാൾ ഇരട്ടിയോളം ആണ് ഈ തുക. എമ്പപ്പെയുടെ കരാറിൽ അടുത്ത പി എസ് ജി പരിശീലകനെ നിയമിക്കുന്നതിൽ വരെ എമ്പപ്പെക്ക് സ്വാധീനം നൽകുന്ന വ്യവസ്ഥകൾ ഉണ്ടെന്നാണ് റിപ്പോർട്ട്.

നിർണായക മത്സരത്തിൽ ഡെൽഹി ക്യാപിറ്റൽസിന് ടോസ് നഷ്ടപ്പെട്ടു

ഐ പി എല്ലിലെ പ്ലേ ഓഫിലെ അവസാന സ്ഥനാം നിർണയിക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ആദ്യം ബൗൾ ചെയ്യും. ടോസ് ലഭിച്ച മുംബൈ ബൗൾ ചെയ്യാൻ തീരുമാനിക്കുക ആയിരുന്നു. ഡെൽഹി ടീമിൽ പൃത്വി ഷാ തിരികെ എത്തിയിട്ടുണ്ട്.

Delhi Capitals XI:P Shaw, D Warner, M Marsh, R Pant (c/wk), R Powell, S Khan, A Patel, S Thakur, K Yadav, K Ahmed, A Nortje.

Mumbai Indians XI: D Brevis, I Kishan (wk), T Varma, T David, R Sharma (c), D Sams, H Shokeen, R Singh, J Bumrah, M Markande, R Meredith.

ലിസ്റ്റൺ കൊളാസോയുടെ ഹാട്രിക്ക്, എ ടി കെ മോഹൻ ബഗാന് എ എഫ് സി കപ്പിൽ വൻ വിജയം

എ എഫ് സി കപ്പിൽ ഗോകുലം കേരളയോട് ഏറ്റ പരാജയത്തിൽ നിന്ന് എ ടി കെ മോഹൻ ബഗാൻ കരകയറി. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശ് ക്ലബ് ബസുന്ധര കിങ്സിനെ നേരിട്ട മോഹൻ ബഗാൻ എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. മൂന്ന് ഗോളുകൾ നേടി യുവതാരം ലിസ്റ്റൺ കൊളാസോ ആണ് ബഗാന്റെ വിജയ ശില്പി ആയത്.

ഇന്ന് മഴ കാരണം തുടക്കത്തിൽ നിർത്തിവെക്കേണ്ടി വന്നിരുന്നു. കളി പുനരാരംഭിച്ചപ്പോൾ ലിസ്റ്റന്റെ ബൂട്ടുകളിൽ നിന്നായി ഗോൾ മഴ. മത്സരത്തിന്റെ 24ആം മിനുട്ടിൽ ആയിരുന്നു ലിസ്റ്റന്റെ ആദ്യ ഗോൾ. മോഹൻ ബഗാന്റെ മത്സരത്തിലെ ആദ്യ ഷോട്ട് ഓൺ ടാർഗറ്റ് ആയിരുന്നു അത്. 33ആം മിനുട്ടിൽ വീണ്ടും ലിസ്റ്റൺ വല കുലുക്കി‌. ഇത്തവണ ഗോളിയേയും കബളിപ്പിച്ച് കീഴ്പ്പെടുത്തി കൊണ്ടാണ് ലിസ്റ്റൺ രണ്ടാം ഗോൾ നേടിയത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലിസ്റ്റൺ തന്റെ ഹാട്രിക്കും തികച്ചു. 53ആം മിനുട്ടിലായിരുന്നു ലിസ്റ്റന്റെ ഹാട്രിക്ക് ഗോൾ. ലിസ്റ്റൺ ഈ ഹാട്രിക്ക് അല്ലാതെ കഴിഞ്ഞ മത്സരത്തിൽ ഗോകുലം കേരളക്ക് എതിരെയും ഒരു ഗോൾ നേടിയിരുന്നു.

76ആം മിനുട്ടിൽ സബ്ബായി എത്തിയ ഡേവിഡ് വില്യംസും ഗോൾ നേടിയതോടെ ബഗാൻ വിജയം പൂർത്തിയാക്കി.

ഈ വിജയത്തോട മോഹൻ ബഗാൻ 2 മത്സരങ്ങളിൽ നിന്ന് 3 പോയിന്റിൽ എത്തി. ഇനി അവസാന ഗ്രൂപ്പ് മത്സരത്തിൽ മസിയയെ ആകും മോഹൻ ബഗാൻ നേരിടുക.

സലായെ പിന്നിലാക്കി കെവിൻ ഡി ബ്രുയിനെ പ്രീമിയർ ലീഗിലെ മികച്ച താരം

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഈ സീസണിലെ മികച്ച താരത്തിനുള്ള പുരസ്കാരം കെവിൻ ഡി ബ്രുയിനെ സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റിക്കായി നടത്തി ഗംഭീര പ്രകടനമാണ് ഡി ബ്രുയിനെയെ പുരസ്കാരത്തിന് അർഹനാക്കിയത്. ഈ സീസണിൽ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി 15 ഗോളുകൾ നേടാനും ഏഴ് അസിസ്റ്റ് ഒരുക്കാനും കെവിൻ ഡി ബ്രുയിനെക്ക് അയിരുന്നു. ഇത് രണ്ടാം തവണയാണ് ഡി ബ്രുയിനെ ഈ പുരസ്കാരം നേടുന്നത്.

ലിവർപൂളിനായി ഗംഭീര പ്രകടനം കാഴ്ചവെച്ച മൊ സലാ ലീഗിലെ താരമായേക്കും എന്ന് പ്രവചനം ഉണ്ടായിരുന്നു എങ്കിലും അതല്ല സംഭവിച്ചത്.‌ 22 ഗോളുകളും 13 അസിസ്റ്റും ഈ സീസൺ ലീഗിൽ സലാ നേടിയിട്ടുണ്ട്.

പത്തോളം മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ ക്ലബ് വിടാൻ സാധ്യത

മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ വലിയ അഴിച്ചു പണി തന്നെ നടത്തും. എറിക് ടെൻ ഹാഗ് ടീമിന്റെ ചുമതലേൽക്കുന്നതോടെ പത്തോളം യുണൈറ്റഡ് താരങ്ങൾ ക്ലബ് വിടും. പോൾ പോഗ്ബ, എഡിസൻ കവാനി എന്നിവരാണ് ക്ലബ് വിടുന്നതിൽ പ്രധാനികൾ. പോഗ്ബ യുവന്റസിൽ കരാർ ഒപ്പുവെക്കുന്നതിന് അടുത്താണ്. കവാനിയും പോഗ്ബയെ പൊളെ ഫ്രീ ഏജന്റാണ്. കവാനി ലാലിഗയിലേക്കോ ലാറ്റിനമേരിക്കയിലേക്കോ പോകാൻ ആണ് സാധ്യത.

നെമാഞ്ച മാറ്റിച്, യുവാൻ മാറ്റ എന്നീ സീനിയർ താരങ്ങളും ഈ സീസണോടെ ക്ലബ് വിടും. ഇരുവർക്കും യുണൈറ്റഡിൽ കളിക്കാനുള്ള വേഗതയില്ല എന്നത് നേരത്തെ തന്നെ വിമർശനങ്ങൾ ഉണ്ടായിരുന്നു. മാറ്റ അവസാന സീസണുകളിൽ വളരെ കുറച്ച് മത്സരങ്ങൾ മാത്രമെ യുണൈറ്റഡിൽ കളിച്ചിട്ടുള്ളൂ.

ടീമിൽ അവസരം ഇല്ലാത്ത ലിംഗാർഡ്, ഡീൻ ഹെൻഡേഴ്സൺ, എറിക് ബയി, ഫിൽ ജോൺസ്, എന്നിവരും ഒപ്പം വെറ്ററൻ കീപ്പർ ലീ ഗ്രാന്റ്, യുണൈറ്റഡ് റൈറ്റ് ബാക്ക് വാൻ ബിസാക എന്നിവരും ക്ലബ് വിടും. ഇവരെ കൂടാതെ ചില യുവതാരങ്ങളും ക്ലബ് വിടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുണൈറ്റഡ് ഒരുപാട് സൈനിംഗുകൾ നടത്തുന്ന ഒരു ട്രാൻസ്ഫർ വിൻഡോ ആകും മുന്നിൽ വരാൻ ഉള്ളത്.

എമ്പപ്പെ യുടേൺ!! റയലിന്റെ സ്വപ്നങ്ങൾ തകർത്ത് പി എസ് ജിയിൽ കരാർ ഒപ്പുവെക്കും, പ്രഖ്യാപനം ഇന്ന് രാത്രി

റയൽ മാഡ്രിഡിന്റെ എമ്പപ്പെ സ്വപ്നങ്ങൾക്ക് അവസാനമായെന്ന് റിപ്പോർട്ടുകൾ. എമ്പപ്പെ റയലിന്റെ കരാർ നിരസിച്ച് കൊണ്ട് പി എസ് ജിയിൽ ഇന്ന് പുതിയ കരാർ ഒപ്പുവെക്കും. ഇത് സംബന്ധിച്ച് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം വരും. ഇന്ന് പി എസ് ജിയുടെ ലീഗിലെ അവസാന മത്സരത്തിനു ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം വരിക. ഇതിനായി പി എസ് ജി വലിയ പരുപാടി തന്നെ കിരീടം സമ്മാനിക്കപ്പെടുന്ന വേദിയിൽ ഒരുക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

ഫുട്ബോൾ ലോകത്ത് ഒരു താരത്തിനും ഇതുവരെ ലഭിക്കാത്ത സ്വപ്ന കരാർ ആണ് എമ്പപ്പെക്ക് പി എസ് ജി നൽകിയിരിക്കുന്നത്. റയൽ മാഡ്രിഡുമായി കരാർ ധാരണയിൽ എത്തിയിരുന്ന എമ്പപ്പെ ഈ കരാർ കണ്ടാണ് യുടേൺ എടുക്കുന്നത്.

പി എസ് ജി വർഷം 50മില്യൺ യൂറോ വേതനമായി നൽകാൻ ആണ് തയ്യാറായിരിക്കുന്നത്. ഏകദേശം 400 കോടിക്ക് മുകളിൽ വരും ഇത്. കൂടാതെ കരർ ഒപ്പുവെച്ചാൾ 100 മില്യണിൽ അധികം യൂറോ അതായത് 820 കോടിക്ക് മുകളിൽ രൂപ സൈനിംഗ് ബോണസുമായും എമ്പപ്പെക്ക് ലഭിക്കും.

എമ്പപ്പെയ്ക്ക് റയൽ നൽകാം എന്ന് പറഞ്ഞതിനെക്കാൾ ഇരട്ടിയോളം ആണ് ഈ തുക. മൂന്ന് ദിവസം മുമ്പ് ഡി മാർസിയോ തന്നെ ആയിരുന്നു എമ്പപെ റയൽ മാഡ്രിഡിലേക്ക് പോകും എന്ന് ഉറപ്പിച്ച് കൊണ്ട് വാർത്ത പുറത്ത് വിട്ടത്. എന്നാൽ പി എസ് ജിയുടെ പുതിയ ഓഫർ അവർ വരെ വാർത്ത മാറ്റി നൽകാൻ കാരണമായി. ഇന്ന് ഡി മാർസിയോ തന്നെയാണ് എമ്പപ്പെ പി എസ് ജിയിൽ കരാർ പുതുക്കി കൊണ്ടുള്ള പ്രഖ്യാപനം രാത്രി വരും എന്ന് പറയുന്നത്.

എമ്പപ്പെയുടെ കരാറിൽ അടുത്ത പി എസ് ജി പരിശീലകനെ നിയമിക്കുന്നതിൽ വരെ എമ്പപ്പെക്ക് സ്വാധീനം നൽകുന്ന വ്യവസ്ഥകൾ ഉണ്ടെന്നാണ് റിപ്പോർട്ട്.

ഇറ്റലിയിലെ കിരീടം ആർക്കെന്ന് നാളെ അറിയാം, മിലാനും ഇന്ററിനും കിരീടം നേടാൻ വേണ്ടത്..

ഇറ്റലിയിലെ കിരീട പോരാട്ടം ലീഗിന്റെ അവസാന ദിവസമായെ നാളെ തീരുമാനം ആകും. കഴിഞ്ഞ റൗണ്ടിലെ വിജയത്തോടെ എ സി മിലാൻ 37 മത്സരങ്ങളിൽ നിന്ന് 83 പോയിന്റിലും ഇന്റർ മിലാൻ 37 മത്സരങ്ങളിൽ നിന്ന് 81 പോയിലും നിൽക്കുകയാണ്. ഇനി ബാക്കിയുള്ള ഒരേ ഒരു മത്സരം. നാളെ അവസാന മത്സരത്തിൽ ഇന്റർ മിലാൻ സാമ്പ്ഡോറിയയെയും എ സി മിലാൻ സസുവോളയേയും നേരിടും. രണ്ട് മത്സരങ്ങളും നാളെ രാത്രി 9.30നാണ് ആരംഭിക്കുന്നത്.

ഇന്ററിന് ഹോം മത്സരം ആണെങ്കിൽ മിലാന് എവേ മത്സരമാണ്. എ സി മിലാന് കിരീടം ഉറപ്പിക്കാൻ ഒരു പോയിന്റ് മതി. ഇരു ടീമുകൾക്കും ഒരേ പോയിന്റ് ആവുക ആണെങ്കിൽ ഹെഡ് ടു ഹെഡിലെ മികവിൽ എ സി മിലാൻ ആകും ചാമ്പ്യൻസ്. ഫെബ്രുവരിയിൽ ഇന്റർ മിലാനെ 2-1ന് എ സി മിലാൻ തോൽപ്പിച്ചിരുന്നു.

എ സി മിലാന് ഒരു പോയിന്റ് മാത്രമേ വേണ്ടു എങ്കിൽ. ഇന്റ മിലാന് കാര്യങ്ങൾ അത്ര എളുപ്പമല്ല. അവർക്ക് അവസാന മത്സരത്തിൽ വിജയിക്കുകയും ഒപ്പം എ സി മിലാൻ തോൽക്കുകയും വേണം. ഇന്റർ മിലാൻ പോയിന്റ് നഷ്ടപ്പെടുത്തിയാൽ എ സി മിലാൻ പരാജയപ്പെട്ടാലും ചാമ്പ്യന്മാരാവുകയും ചെയ്യും. ഇന്റർ മിലാൻ കിരീടം നിലനിർത്താൻ നോക്കുമ്പോൾ എ സി മിലാൻ 2011നു ശേഷമുള്ള ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്.

ഓൾ കേരള സബ് ജൂനിയർ റാങ്കിങ് ബാഡ്മിന്റൺ ടൂർണമെന്റ് ആരംഭിച്ചു

തിരുവനന്തപുരം ടോസ് ബാഡ്മിന്റൺ അക്കാദമിയിൽ വച്ച് നടക്കുന്ന ഓൾ കേരള സബ് ജൂനിയർ റാങ്കിങ് ടൂർണമെന്റിന് തുടക്കം. കേരള ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജനറൽ ശ്രീ. എസ് രാജീവ് ഇന്ന് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. മെയ് 21 മുതൽ 25 വരെയാണ് ടൂർണമെന്റ് നടക്കുന്നത്. അണ്ടർ 11, അണ്ടർ 13, അണ്ടർ 15 കാറ്റഗറികളിലാണ് മത്സരം നടക്കുന്നത്.

മിൽനർ ലിവർപൂളിൽ പുതിയ കരാർ ഒപ്പുവെക്കുന്നതിന് അടുത്ത്

ലിവർപൂളിന്റെ വിശ്വസ്ത താരം ജെയിംസ് മിൽനർ ക്ലബിൽ പുതിയ കരാർ ഒപ്പുവെക്കും. 36കാരനായ താരം ലിവർപൂളിന്റെ മധ്യനിരയിലും ഡിഫൻസിലും എല്ലാം ഇപ്പോഴും ഗംഭീര പ്രകടനം നടത്തികൊണ്ടിരിക്കുകയാണ്. താരത്തിനു മുന്നിൽ ഒരു കരാർ കൂടെ ലിവർപൂൾ വെച്ചിരിക്കുകയാണ്.

2015ൽ ലിവർപൂളിൽ ഫ്രീ ട്രാൻസ്ഫറിൽ എത്തിയ മിൽനർ ടീമിന്റെ പ്രധാന താരം തന്നെയാണ്. ലിവർപൂളിമായി ഇതുവരെ 200ൽ അധികം മത്സരങ്ങൾ മിൽനർ കളിച്ചു. 25ൽ അധികം ഗോളുകളും ക്ലബിനായി നേടി. ഡ്രസിങ് റൂമിലെ മിൽനറിന്റെ സാമ്നിദ്ധ്യവും വലുതാണ്.

മൂന്ന് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയതിലും ഒരു ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിലും പ്രധാന പങ്ക് മിൽനറിനുണ്ടായിരുന്നു. മിഡ്ഫീൽഡറാണെങ്കിലു ഫുൾബാക്കായും മിൽനർ ലിവർപൂളിനായി കളിക്കാറുണ്ട്.

ഫെർണാണ്ടീനോ സിറ്റി വിടും, ഇനി ബ്രസീലിൽ

ഈ സീസൺ അവസാനത്തോടെ മാഞ്ചസ്റ്റർ സിറ്റി വിടും എന്ന് ഗ്വാർഡിയോള

മാഞ്ചസ്റ്റർ സിറ്റിയുടെ വെറ്ററൻ മിഡ്ഫീൽഡർ ഫെർണാണ്ടീനോ ഇനി സിറ്റിയിൽ കരാർ പുതുക്കില്ല. താരം ഈ സീസൺ അവസാനം ക്ലബ് വിടും എന്ന് പെപ് ഗ്വാർഡിയോളയും വ്യക്തമാക്കി. നേരത്തെ ഫെർണാണ്ടീനോയും താൻ ക്ലബ് വിടും എന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ സീസണിൽ തന്നെ ക്ലബ് വിടാൻ ഫെർണാണ്ടീനോ ശ്രമിച്ചിരുന്നു എങ്കിലും പെപിന്റെ ആവശ്യ പ്രകാരം താരം ക്ലബിൽ തന്നെ തുടരുകയായിരുന്നു.

37കാരാനാണ് ഇപ്പോൾ ക്ലബിന്റെ ക്യാപ്റ്റനും. 2013ൽ ആയിരുന്നു ഫെർണാണ്ടീനോ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്. ഇതുവരെ മുന്നൂറോളം മത്സരങ്ങൾ താരം മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിച്ചു. സിറ്റിക്ക് ഒപ്പം നാലു ലീഗ് കിരീടം ഉൾപ്പെടെ 11 വലിയ കിരീടങ്ങൾ താരം നേടിയിരുന്നു. ഇനി ബ്രസീലിൽ ആകും ഫെർണാണ്ടീനോ കളിക്കുക. ബ്രസീലിയൻ ക്ലബായ അത്ലറ്റിക്കോ പരനെൻസുമായി ഫെർണാണ്ടീനോ നടത്തുന്ന ചർച്ചകൾ അവസാന ഘട്ടത്തിലാണ്.

ആർച്ചറി ലോകകപ്പിൽ വീണ്ടും സ്വർണ്ണം നേടി ഇന്ത്യൻ സംഘം

ദക്ഷിണ കൊറിയയിലെ ഗ്വാങ്ജുവിൽ നടക്കുന്ന ആർച്ചറി വേൾഡ് കപ്പിൽ ൽ ഇന്ത്യൻ പുരുഷ കോമ്പൗണ്ട് ആർച്ചറി ടീം സ്വർണം നേടി. അഭിഷേക് വർമ, അമൻ സെയ്‌നി, രജത് ചൗഹാൻ എന്നിവരടങ്ങുന്ന ടീം ആണ് സ്വർണ്ണം നേടിയത്‌. അവരുടെ തുടർച്ചയായ രണ്ടാം ലോകകപ്പ് സ്വർണമാണിത്. ഫ്രാൻസിനെ രണ്ട് പോയിന്റുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്. കഴിഞ്ഞ ലോകകപ്പിൽ ഫ്രാൻസിനെ തന്നെ ഒരു പോയിന്റിന് മറികടന്നായിരുന്നു ഇതേ ടീമിന്റെ സ്വർണ്ണ നേട്ടം.

പ്രീമിയർ ലീഗിലെ മികച്ച യുവതാരമായി ഫിൽ ഫോഡൻ

മാഞ്ചസ്റ്റർ സിറ്റിയുടെ യുവതാരം ഫിൽ ഫോഡന് പ്രീമിയർ ലീഗിലെ ഈ സീസണിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരം. തുടർച്ചയായ രണ്ടാം സീസണിലാണ് ഫോഡൻ യങ് പ്ലയർ ഓഫ് ദി സീസണായി തിരഞ്ഞെടുക്കപ്പെടുന്നത്‌‌. ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കായി വലിയ പ്രകടനങ്ങൾ നടത്താൻ ഫോഡന് ആയിരുന്നു‌. പ്രീമിയർ ലീഗിൽ 9 ഗോളുകളും അഞ്ച് അസിസ്റ്റും ഫോഡൻ തന്റെ പേരിൽ കുറിച്ചു. ഇംഗ്ലണ്ടിലെ തന്നെ ഏറ്റവും മികച്ച ടാലന്റുകളിൽ ഒന്നായാണ് ഫോഡനെ കണക്കാക്കുന്നത്.

https://twitter.com/premierleague/status/1527937242714578945?t=w-lMfTUBm4ck5BvUuzvEGg&s=19

ആഴ്സണലിന്റെ ബകായോ സാക, ചെൽസിയുടെ മേസൺ മൗണ്ട് എന്നിവരെ പിന്നിലാക്കിയാണ് ഫോഡൻ ഈ നേട്ടം സ്വന്തമാക്കിയത്.

Exit mobile version