ഇന്ത്യൻ അമ്പെയ്ത്ത് സഖ്യം ലോക റെക്കോർഡ് സ്ഥാപിച്ചു: കോമ്പൗണ്ട് മിക്സഡ് ടീം ഇനത്തിൽ ചരിത്ര നേട്ടം


ഇന്ത്യൻ കോമ്പൗണ്ട് അമ്പെയ്ത്ത് താരങ്ങളായ ജ്യോതി സുരേഖ വെണ്ണം, ഋഷഭ് യാദവ് എന്നിവർ കോമ്പൗണ്ട് മിക്സഡ് ടീം വിഭാഗത്തിൽ പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചു. 1431 പോയിന്റുകൾ നേടിയാണ് ഈ സഖ്യം ചരിത്രനേട്ടം കൈവരിച്ചത്. ഒരു അന്താരാഷ്ട്ര മത്സരത്തിനിടെയാണ് ഈ റെക്കോർഡ് പ്രകടനം പിറന്നത്. ഡെൻമാർക്കിന്റെ ടാഞ്ച ജെല്ലെന്തിയനും ഫുൾട്ടൺനും കൈവശം വെച്ചിരുന്ന 1429 പോയിന്റിന്റെ മുൻ ലോക റെക്കോർഡാണ് ഇന്ത്യൻ ജോഡി തിരുത്തിയത്.


ജ്യോതിയും ഋഷഭും ഉടനീളം അവിശ്വസനീയമായ സ്ഥിരതയും കൃത്യതയും പ്രകടിപ്പിച്ചു, കോമ്പൗണ്ട് അമ്പെയ്ത്തിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ആധിപത്യത്തിന് ഇത് അടിവരയിടുന്നു.
ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ കോമ്പൗണ്ട് മിക്സഡ് ടീം ഇനം ഉണ്ട് എന്നിരിക്കെ, ഈ റെക്കോർഡ് ഇന്ത്യയുടെ സ്വർണ്ണ പ്രതീക്ഷ വർധിപ്പിക്കുന്നു.

ആര്‍ച്ചറി ലോകകപ്പ് മൂന്ന് സ്വര്‍ണ്ണവുമായി ഇന്ത്യ

ഷാംഗായിയിൽ നടക്കുന്ന ആര്‍ച്ചറി ലോകകപ്പിൽ ഇന്ത്യയുടെ കുതിപ്പ്. ഇന്ന് മൂന്ന് സ്വര്‍ണ്ണമാണ് ഇന്ത്യ നേടിയത്. കോംപൗണ്ട് വനിത ടീം ഇവന്റിൽ ഇന്ത്യയുടെ ജ്യോതി വെന്നം, അതിഥി സ്വാമി, പ്രണീത് കൗര്‍ എന്നിവരടങ്ങിയ ടീം ഇറ്റലിയെ 236-226 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ആദ്യ സ്വര്‍ണ്ണം നേടിയത്. കോംപൗണ്ട് പുരുഷ ടീം അടുത്തതായി സ്വര്‍ണ്ണം നേടി.

അഭിഷേക്, പ്രഥമേഷ്, പ്രിയാന്‍ഷ് എന്നിവര്‍ ഫൈനലില്‍ നെതര്‍ലാണ്ട്സിനെ 238-231 എന്ന സ്കോറിന് പരാജയപ്പെടുത്തിയത്. എസ്റ്റോണിയയെ ത്രില്ലര്‍ മത്സരത്തിൽ 158-157 എന്ന സ്കോറിന് പരാജയപ്പെടുത്തി ജ്യോതി വെന്നം – അഭിഷേക് വര്‍മ്മ കൂട്ടുകെട്ട് കോംപൗണ്ട് മിക്സഡ് ടീം ഇവന്റിലും വിജയം കൊയ്ത് ഇന്ത്യയുടെ മൂന്നാം സ്വര്‍ണ്ണം ഉറപ്പാക്കി.

അമ്പെയ്ത്തിൽ ഇന്ത്യൻ വനിതാ കോമ്പൗണ്ട് ടീമിന് ഏഷ്യൻ ചാമ്പ്യൻ പട്ടം

ഏഷ്യൻ അമ്പെയ്ത്ത് ചാംപ്യൻഷിപ്പിൽ ഇന്ത്യൻ വനിതാ കോമ്പൗണ്ട് ടീമിന് ഏഷ്യൻ ചാമ്പ്യൻ പട്ടം.ജ്യോതി സുരേഖ, അദിതി, പർണീത് എന്നിവരടങ്ങിയ ഇന്ത്യൻ വനിതാ കോമ്പൗണ്ട് ടീം 234-233 എന്ന സ്‌കോറിന് ചൈനീസ് തായ്‌പേയിയെ തോൽപിച്ച് രണ്ടാം തവണയും ഏഷ്യൻ ചാംപ്യൻഷിപ്പ് കരസ്ഥമാക്കി. 2017ലും ഇന്ത്യ ചാമ്പ്യൻസ് ആയിരുന്നു.

ഏഷ്യൻ അമ്പെയ്ത്ത് ചാംപ്യൻഷിപ്പിൽ ജ്യോതിയുടെ അഞ്ചാം സ്വർണം ആണ് ഉത്.അദിതി ഗോപിചന്ദ് സ്വാമി, പർണീത് കൗർ, ജ്യോതി സുരേഖ വെണ്ണം എന്നീ മൂവരും ഇപ്പോൾ നിലവിലെ ഏഷ്യൻ ചാമ്പ്യൻസും, ഏഷ്യൻ ഗെയിംസ് ചാമ്പ്യൻസും, ലോക ചാമ്പ്യൻസുമാണ്..

അമ്പെയ്ത്ത് ലോകകപ്പിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യ

അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് 1ന്റെ റീകര്‍വ് ട്രയോ വിഭാഗം മത്സരത്തിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യന്‍ ടീം. തുര്‍ക്കിയിലെ അന്റാല്യയിൽ നടക്കുന്ന ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യ 6-2 എന്ന സ്കോറിന് നെതര്‍ലാണ്ട്സിനെ പരാജയപ്പെടുത്തുകയായിരുന്നു.

അതാനു ദാസ്, തരുൺദീപ് റായി, ബി ധീരജ് എന്നിവരടങ്ങുന്നതാണ് ഇന്ത്യന്‍ ടീം. ഏപ്രിൽ 23ന് നടക്കുന്ന ഫൈനലില്‍ ഇന്ത്യയ്ക്ക് ചൈനയാണ് എതിരാളികള്‍.

ആർച്ചറി ലോകകപ്പിൽ വീണ്ടും സ്വർണ്ണം നേടി ഇന്ത്യൻ സംഘം

ദക്ഷിണ കൊറിയയിലെ ഗ്വാങ്ജുവിൽ നടക്കുന്ന ആർച്ചറി വേൾഡ് കപ്പിൽ ൽ ഇന്ത്യൻ പുരുഷ കോമ്പൗണ്ട് ആർച്ചറി ടീം സ്വർണം നേടി. അഭിഷേക് വർമ, അമൻ സെയ്‌നി, രജത് ചൗഹാൻ എന്നിവരടങ്ങുന്ന ടീം ആണ് സ്വർണ്ണം നേടിയത്‌. അവരുടെ തുടർച്ചയായ രണ്ടാം ലോകകപ്പ് സ്വർണമാണിത്. ഫ്രാൻസിനെ രണ്ട് പോയിന്റുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്. കഴിഞ്ഞ ലോകകപ്പിൽ ഫ്രാൻസിനെ തന്നെ ഒരു പോയിന്റിന് മറികടന്നായിരുന്നു ഇതേ ടീമിന്റെ സ്വർണ്ണ നേട്ടം.

ലണ്ടന്‍ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവിനോട് പരാജയപ്പെട്ട് ഇന്ത്യയുടെ അതാനു ദാസ്

ലണ്ടന്‍ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവിനോട് പരാജയപ്പെട്ട് അതാനു ദാസ്. ഇന്ന് ജപ്പാന്റെ താകഹാരു ഫുറുകാവയോടാണ് ദാസിന്റെ പരാജയം. നേരത്തെ ദാസ് ലണ്ടനിലെ സ്വര്‍ണ്ണ മെഡൽ ജേതാവിനെ പരാജയപ്പെടുത്തിയിരുന്നു.

ആദ്യ സെറ്റിൽ മികച്ച തുടക്കത്തിന് ശേഷം ദാസ് രണ്ട് മോശം പ്രകടനം കാരണം പിന്നിൽ പോകുകയായിരുന്നു. 27-25 എന്ന സ്കോറിനാണ് ജപ്പാന്‍ താരം മുന്നിലെത്തിയത്. രണ്ടാം സെറ്റിൽ 28-28ന് ഇരു താരങ്ങളും ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ പോയിന്റ് പങ്കുവയ്ക്കപ്പെട്ടു.

മൂന്നാം സെറ്റിൽ രണ്ട് പെര്‍ഫെക്ട് ടെന്നുകള്‍ നേടിയപ്പോള്‍ അതാനു ദാസ് 28-27ന് സെറ്റ് ജയിച്ച് മത്സരത്തിൽ 3-3ന് ഒപ്പമെത്തി. നാലാം സെറ്റിലും 28-28ന് ഇരു താരങ്ങളും ഒപ്പം നിന്നപ്പോള്‍ മത്സരം 4-4 എന്ന നിലയിൽ അവസാന സെറ്റിലേക്ക് നീങ്ങി.

അവസാന സെറ്റിൽ അതാനു നിറം മങ്ങിയപ്പോള്‍ 26 പോയിന്റ് നേടിയ താരത്തെ മറികടന്ന് 27 പോയിന്റോടെ ജപ്പാന്‍ താരം 6-4ന് വിജയം കുറിച്ചു.

തലമുടി ചെറുതാക്കി വെട്ടിയതിനു സാമൂഹിക മാധ്യമത്തിൽ അധിക്ഷേപം നേരിട്ടു കൊറിയൻ സൂപ്പർ താരം ആൻ സാൻ

പെണ്ണുങ്ങൾക്ക് തലമുടി ഒന്നു ചെറുതാക്കി വെട്ടാൻ പോലുമാവില്ലേ? സാമൂഹിക മാധ്യമങ്ങളിൽ കൊറിയയുടെ സൂപ്പർ താരമായ ആർച്ചർ ആൻ സാനിന് അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നത് തലമുടി ചെറുതാക്കിയതിനു ആണ്. കൊറിയയിലെ പുരുഷ വംശത്തിന്റെ സംരക്ഷണം സ്വയം ഏറ്റെടുത്ത സാമൂഹിക വിരുദ്ധരായ ആണുങ്ങൾ മുടി ചെറുതായി വെട്ടിയ ഫെമിനിസ്റ്റ് ആയ ആൻ സാൻ ഒളിമ്പിക്‌സിൽ നേടിയ സ്വർണ മെഡലുകൾ വരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടു. പുരുഷന്മാരെ വെറുക്കാൻ പ്രേരിപ്പിക്കുക ആണ് ആൻ സാൻ എന്നു പോലും ആക്ഷേപം ഉണ്ടായി.

കൊറിയയിൽ ചില വിഭാഗങ്ങൾക്ക് ഇടയിൽ ഉണ്ടായ ഫെമിനിസ്റ്റ് വിരുദ്ധ പ്രതികരണങ്ങളുടെ ഇരയാണ് ആൻ. കൊറിയയിൽ സ്ത്രീ വിരുദ്ധമായ നിയമങ്ങൾക്ക് എതിരെ തലമുടി വെട്ടി ഫെമിനിസ്റ്റ് സംഘടനകൾ പ്രതിഷേധിക്കുന്നതിനു ഇടയിലാണ് ആൻ സാനിനു നേരെയും ആക്രമണം ഉണ്ടാവുന്നത്. എന്നാൽ ഇത് വരെ ആ സംഘടനകൾക്ക് ഐക്യപ്പെട്ട് ആണ് താൻ തലമുടി വെട്ടിയത് എന്നു താരം പറഞ്ഞിട്ടില്ല. എന്നിട്ടും രൂക്ഷമായ ആക്രമണവും അധിക്ഷേപങ്ങളും ആണ് കൊറിയയുടെ അഭിമാനം ആയ ആൻ നേരിടുന്നത്. എന്നാൽ ഇതിനെല്ലാം കളത്തിൽ മറുപടി പറഞ്ഞ ആൻ ചരിത്രത്തിൽ ആദ്യമായി അമ്പയ്ത്തിൽ മൂന്നു ഒളിമ്പിക് സ്വർണം നേടുന്ന ആദ്യ താരവുമായി. സ്ത്രീകൾ ലോകത്ത് എല്ലായിടത്തും സാമൂഹിക മാധ്യമങ്ങളിൽ നേരിടുന്ന കടുത്ത അധിക്ഷേപങ്ങൾക്ക് മറ്റൊരു ഉദാഹരണം കൂടിയായി ആൻ സാൻ.

ആൻ സാനിനെ വിറപ്പിച്ചു വീണു റഷ്യൻ താരം, ടോക്കിയോയിൽ മൂന്നാം സ്വർണം സ്വന്തം പേരിൽ കുറിച്ച് ആൻ സാൻ

അമ്പയ്ത്തിൽ തങ്ങളുടെ ആധിപത്യം തുടർന്ന് ദക്ഷിണ കൊറിയ. വനിതകളുടെ വ്യക്തിഗത മത്സരത്തിലും സ്വർണം നേടിയ ആൻ സാൻ ഇതോടെ ടീം ഇനങ്ങൾക്ക് ശേഷം മൂന്നാം സ്വർണം ആണ് ടോക്കിയോയിൽ നേടിയത്. സെമിഫൈനലിൽ ഷൂട്ട് ഓഫിലൂടെ ഫൈനലിൽ എത്തിയ ലോകത്തിലെ ഏറ്റവും മികച്ച ആർച്ചർ ആയി കണക്കാക്കുന്ന ആൻ സാനിന് തന്റെ ആദ്യ ഒളിമ്പിക്‌സിൽ റഷ്യൻ ഒളിമ്പിക് കമ്മിറ്റിയുടെ എലെന ഒസിപോവ മികച്ച പോരാട്ടം ആണ് നൽകിയത്. 5 സെറ്റുകൾക്ക് ശേഷം ഇരുവരും 5 വീതം സെറ്റ് പോയിന്റുകൾ നേടി സമനില പാലിച്ചപ്പോൾ ഷൂട്ട് ഔട്ടിലൂടെയാണ് ആൻ സാൻ ജയം കണ്ടത്. ആദ്യ സെറ്റിൽ ഇരുവരും 28 പോയിന്റുകൾ നേടി ഒപ്പത്തിനൊപ്പം നിന്നപ്പോൾ ഇരുവർക്കും ഓരോ വീതം സെറ്റ് പോയിന്റുകൾ ലഭിച്ചു. രണ്ടാം സെറ്റിൽ മൂന്നു പെർഫെക്റ്റ് 10 പോയിന്റുകൾ നേടിയ ആൻ സെറ്റ് സ്വന്തം പേരിലാക്കി. ഇത് ഏഴാം തവണയാണ് ഈ ഒളിമ്പിക്‌സിൽ ആൻ പെർഫെക്റ്റ് സെറ്റ് നേടുന്നത്.

എന്നാൽ മൂന്നാം സെറ്റിൽ റഷ്യൻ താരം 28-27 നു സെറ്റ് നേടിയതോടെ ആൻ സമ്മർദ്ദത്തിലായി. നാലാം സെറ്റും 29-27 നു കൈവിട്ട ആൻ പരാജയം മുന്നിൽ കണ്ടു. എന്നാൽ അഞ്ചാം സെറ്റിൽ കടുത്ത സമ്മർദ്ദത്തിൽ തന്റെ മികവ് ആവർത്തിച്ച കൊറിയൻ താരം സെറ്റ് 29-27 നു സെറ്റ് നേടി മത്സരം ഷൂട്ട് ഓഫിലേക്ക് നീട്ടി. ഷൂട്ട് ഓഫിൽ ലഭിച്ച ഒറ്റ ഷോട്ട് 10 ആക്കിയ ആനിനു എതിരെ 8 പോയിന്റുകൾ നേടാനെ റഷ്യൻ താരത്തിന് ആയുള്ളൂ. തോറ്റെങ്കിലും വെള്ളി മെഡൽ വലിയ നേട്ടം ആണ് റഷ്യൻ താരത്തിന്. അതേസമയം അമേരിക്കൻ താരത്തെ 7-1 നു മറികടന്ന ഇറ്റലിയുടെ ലൂസില ബോരിയാണ് വെങ്കല മെഡൽ നേടിയത്. അമ്പയ്ത്തിൽ ഇറ്റലിയുടെ ഒളിമ്പിക്‌സിലെ ആദ്യ മെഡൽ ആണ് ഇത്. മുടി മരിച്ചതിനു സാമൂഹിക മാധ്യമങ്ങളിൽ കൊറിയയിൽ നിന്നുള്ള സാമൂഹിക വിരുദ്ധരുടെ അവഹേളനം കേൾക്കേണ്ടി വന്ന ആൻ കളത്തിൽ ശക്തമായ മറുപടി തന്നെ മൂന്നാം സ്വർണ നേട്ടം കൊണ്ടു നൽകി.

ഈ ഫോമിലുള്ള ആന്‍ സാനിനെ ആര് കീഴടക്കും, കൊറിയന്‍ താരത്തിന് മുന്നിൽ ലോക ഒന്നാം നമ്പര്‍ ദീപികയും വീണു

ഇന്ത്യയുടെ അമ്പെയ്ത്തിലെ പ്രതീക്ഷകള്‍ക്ക് അവസാനം കുറിച്ച് മികച്ച ഫോമിലുള്ള കൊറിയയുടെ ആന്‍ സാന്‍. ലോക ഒന്നാം നമ്പര്‍ താരം ദീപിക കുമാരിയെ 6-0ന് കീഴടക്കിയാണ് ആന്‍ സാന്‍ സെമിയിലേക്ക് കടന്നത്.

റാങ്കിംഗ് റൗണ്ടിൽ ഒളിമ്പിക്സ് റെക്കോര്‍ഡ് നേടിയ ആന്‍ സാന്‍ ആയിരുന്നു ദീപികയുടെ ക്വാര്‍ട്ടര്‍ ഫൈനൽ എതിരാളി. ദീപിക ലോക ഒന്നാം റാങ്കുകാരിയാണെങ്കിൽ ഇപ്പോള്‍ മികച്ച ഫോമിലുള്ള അമ്പെയ്ത്തുകാരിയായിട്ടാണ് ആന്‍ സാനിനെ വിലയിരുത്തപ്പെട്ടിരുന്നത്.

ആദ്യ സെറ്റിൽ മൂന്ന് പെര്‍ഫെക്ട് ടെന്‍ നേടിയ ആന്‍ സാനിനെതിരെ രണ്ട് ടെന്‍ പോയിന്റുകള്‍ നേടുവാന്‍ ദീപികയ്ക്ക് സാധിച്ചുവെങ്കിലും ആദ്യ സെറ്റിലെ ആദ്യ ശ്രമം 7 പോയിന്റ് മാത്രം നേടിയത് ഇന്ത്യന്‍ താരത്തിന് തിരിച്ചടിയായി. 30-27 എന്ന സ്കോറിനാണ് കൊറിയന്‍ താരം ആദ്യ സെറ്റ് നേടിയത്.

ദീപിക രണ്ടാം സെറ്റ് മികച്ച രീതിയിൽ തുടങ്ങിയെങ്കിലും അടുത്ത രണ്ട് ശ്രമങ്ങളും പിഴച്ചപ്പോള്‍ 26-24ന് കൊറിയന്‍ താരം മത്സരത്തിൽ 4-0ന്റെ ലീഡ് നേടി. അടുത്ത സെറ്റും 26-24ന് വിജയിച്ച് കൊറിയന്‍ താരം സെമിയിൽ കടന്നു. ദീപികയ്ക്കെതിരെ കൊറിയന്‍ താരം ആദ്യ സെറ്റിന് ശേഷം അത്ര മികച്ച ഫോമല്ല കാഴ്ചവെച്ചതെങ്കിലും ദീപിക അതിലും മോശം പ്രകടനം പുറത്തെടുത്തപ്പോള്‍ കാര്യങ്ങള്‍ കൊറിയന്‍ താരത്തിന് എളുപ്പമായി.

ഷൂട്ടോഫിൽ പെര്‍ഫെക്ട് ടെന്‍, ക്വാര്‍ട്ടറിൽ കടന്ന ദീപിക കുമാരി

അഞ്ച് സെറ്റ് കഴിഞ്ഞപ്പോള്‍ റഷ്യന്‍ ഒളിമ്പിക്സ് കൗൺസില്‍ താരം കസേനിയ പെറോവയ്ക്കെതിരെയുള്ള പ്രീക്വാര്‍ട്ടര്‍ മത്സരത്തിൽ 5-5ന് ഒപ്പമായിരുന്ന ഇന്ത്യയുടെ ദീപിക കുമാരി ഷൂട്ട് ഓഫിലെ പെര്‍ഫെക്ട് ടെന്നിലൂടെ ക്വാര്‍ട്ടര്‍ ഉറപ്പാക്കി.

ഇന്ന് നടന്ന മത്സരത്തിൽ 6-5ന്റെ വിജയവുമായി ദീപിക കടന്ന് കൂടുകയായിരുന്നു. ആദ്യ സെറ്റ് 28-25ന് ഇന്ത്യന്‍ താരം നേടിയപ്പോള്‍ അടുത്ത രണ്ട് സെറ്റിലും ഇരു താരങ്ങളും പോയിന്റ് പങ്ക് വയ്ക്കുകയായിരുന്നു. രണ്ടാം സെറ്റ് റഷ്യന്‍ താരം 27-26ന് നേടിയപ്പോള്‍ മൂന്നാം സെറ്റ് ദീപിക 28-27ന് നേടി.

നാലാം സെറ്റിൽ ഇരു താരങ്ങളും 26 പോയിന്റ് നേടിയപ്പോള്‍ മത്സരത്തിൽ 5-3ന്റെ ലീഡ് ദീപികയയ്ക്ക് നേടാനായി. എന്നാൽ അഞ്ചാം സെറ്റിലെ ആദ്യത്തെയും അവസാനത്തെയും ശ്രമങ്ങള്‍ 7, 8 പോയിന്റുകള്‍ നേടുവാന്‍ മാത്രം ഇന്ത്യന്‍ ടീമിന് സാധിച്ചപ്പോള്‍ 25-28ന് ഇന്ത്യന്‍ താരം പുറത്ത് പിന്നിൽ പോയി.

മത്സരം 5-5ന് ഒപ്പമെത്തിയപ്പോള്‍ ഷൂട്ട് ഓഫിലെ ഏക ഷോട്ടിൽ റഷ്യന്‍ താരത്തിന് പിഴച്ചു. 7 മാത്രം താരം സ്കോര്‍ ചെയ്തപ്പോള്‍ ദീപിക പെര്‍ഫെക്ട് ടെന്നിലൂടെ മത്സരവും ക്വാര്‍ട്ടര്‍ സ്ഥാനവും സ്വന്തമാക്കി.

അവിശ്വസനീയം, ത്രില്ലര്‍, മാച്ച് ഓഫ് ദി ഡേ – കൊറിയയെ തകര്‍ത്ത് അതാനു ദാസ്

ആദ്യ റൗണ്ടിൽ കടുത്ത പോരാട്ടത്തെ അതിജീവിച്ചെത്തിയ ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരം അതാനു ദാസിന് രണ്ടാം റൗണ്ടിൽ ത്രില്ലര്‍ വിജയം. കൊറിയയുടെ ഓ ജിന്‍ഹുകിനെതിരെയായിരുന്നു അതാനുവിന്റെ എതിരാളി. മുന്‍ ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡൽ ജേതാവായ താരത്തെ ഷൂട്ട്ഓഫിൽ 6-5ന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരം അടുത്ത റൗണ്ടിലെത്തിയത്.

ആദ്യ സെറ്റിൽ കൊറിയയുടെ താരത്തിന്റെ തുടക്കം മോശമായിരുന്നുവെങ്കിലും അതാനുവിൽ നിന്നും മികച്ച പ്രകടനം വരാതിരുന്നപ്പോള്‍ 26-25 എന്ന നിലയിൽ സെറ്റ് കൊറിയ സ്വന്തമാക്കി. രണ്ടാം സെറ്റിൽ അതാനു ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുവെങ്കിലും കൊറിയ മികച്ച രീതിയിലാണ് തുടങ്ങിയത്. എന്നാൽ അവസാന ശ്രമം കൊറിയയ്ക്ക് പിഴച്ചപ്പോള്‍ സെറ്റ് ഇരുവരും പങ്കിട്ടെടുത്തു.

മൂന്നാം സെറ്റും ഇരു താരങ്ങളും പങ്കിട്ടെടുക്കുന്നതാണ് കണ്ടത്. അതോടെ കൊറിയയുടെ ലീഡ് 4-2 എന്ന നിലയിൽ കൊറിയയ്ക്ക് ലീഡായി. നാലാം സെറ്റിൽ കൊറിയന്‍ താരത്തിന് പിഴയ്ക്കുകയും അതാനു ഒരു പെര്‍ഫക്ട് ടെന്നും നേടിയപ്പോള്‍ സെറ്റ് സ്വന്തമാക്കി ഇന്ത്യന്‍ താരം മത്സരം 4-4 ലേക്ക് മാറ്റി.

അഞ്ചാം സെറ്റും സ്പ്ലിറ്റായപ്പോള്‍ മത്സരം ഷൂട്ട് ഓഫിലേക്ക് പോയി.

 

അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ അതാനു ദാസ് ആദ്യ റൗണ്ട് കടന്നു, അടുത്ത റൗണ്ടിൽ കൊറിയന്‍ എതിരാളി

പുരുഷന്മാരുടെ അമ്പെയത്ത് മത്സരത്തിന്റെ ആദ്യ റൗണ്ടിൽ ചൈനീസ് തായ്പേ താരത്തിനെതിരെ കടന്ന് കൂടി ഇന്ത്യയുടെ അതാനു ദാസ്. ഇന്ന് ചൈനീസ് തായ്പേയുടെ ചെംഗ്-യു ഡെംഗുമായുള്ള മത്സരത്തിൽ ആദ്യ നാല് റൗണ്ട് കഴിഞ്ഞപ്പോള്‍ 4-4 എന്ന നിലയിലായിരുന്നു.

അവസാന സെറ്റിൽ അവസാന ശ്രമം തായ്പേയ് താരം 7 പോയിന്റ് മാത്രം നേടിയപ്പോള്‍ 9 പോയിന്റുമായി ദാസ് രണ്ടാം റൗണ്ടിലേക്ക് കടന്നു. 6-4ന്റെ വിജയം ആണ് ദാസ് നേടിയത്. ആദ്യ സെറ്റ് 27-26ന് ദാസ് നേടിയപ്പോള്‍ രണ്ടാം സെറ്റ് 28-27ന് തായ്പേയ് താരം നേടി.

മൂന്നാം സെറ്റ് ദാസ് 28-26നും നാലാം സെറ്റ് 28-27ന് ചെംഗും നേടുകയായിരുന്നു. അവസാന സെറ്റിൽ ദാസ് 28 പോയിന്റ് നേടിയപ്പോള്‍ ചെംഗിന് 26 പോയിന്റേ നേടാനായുള്ളു.

Exit mobile version