പുരുഷ കബഡിയിൽ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോൽവി

- Advertisement -

ഏഷ്യൻ ഗെയിംസ് കബഡിയിൽ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോൽവി. സൗത്ത് കൊറിയയാണ് ഇന്ത്യയെ ഒരു പോയിന്റിന് തോൽപ്പിച്ചത്. സ്കോർ 24-23. തുടക്കം മികച്ചതാവാതെ പോയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഇന്ത്യയുടെ അടുത്ത മത്സരം നാളെ തായ്‌ലൻഡുമായിട്ടാണ്.

അതെ സമയം നിലവിലെ ജേതാക്കളായ വനിതാ കബഡി ടീമിന് മികച്ച വിജയം. തായ്‌ലൻഡിനെയാണ് ഇന്ത്യൻ വനിതകൾ പരാജയപ്പെടുത്തിയത്. സ്കോർ  33-23.  അടുത്ത മത്സരത്തിൽ ഇന്ത്യൻ വനിതകൾ ശ്രീലങ്കയെയും ശേഷം ഇന്തോനേഷ്യയെയും നേരിടും.

Advertisement