FeaturedCricket

കടന്ന് കൂടി ഇന്ത്യന്‍ പുരുഷ ടീം, ജപ്പാനോട് 2 റൺസ് ജയം

Indiajapan

പുരുഷ ക്രിക്കറ്റിൽ ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 ഓവറിൽ 32 റൺസ് മാത്രം നേടിയപ്പോള്‍ ജപ്പാന്‍ 30/3 എന്ന സ്കോറാണ് നേടിയത്. മഴ കാരണം മത്സരം വൈകിത്തുടങ്ങിയപ്പോള്‍ 5 ഓവറാക്കി ചുരുക്കുകയായിരുന്നു.

അഭിഷേക് ശര്‍മ്മ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ സഞ്ജു 9 റൺസും ശ്രേയസ്സ് അയ്യര്‍ 16 റൺസും നേടിയാണ് ഇന്ത്യയെ 4 വിക്കറ്റ് നഷ്ടത്തിൽ 32 റൺസിലേക്ക് എത്തിച്ചത്. അവസാന ഓവറിൽ ജപ്പാന് ജയിക്കുവാന്‍ 8 റൺസായിരുന്നു വേണ്ടിയിരുന്നതെങ്കിലും അക്സര്‍ പട്ടേൽ ഓവറിൽ നിന്ന് 5 റൺസ് മാത്രം വിട്ട് നൽകി 2 റൺസ് വിജയം ഇന്ത്യയ്ക്ക് നേടിക്കൊടുത്തു.