ഗുസ്തിയിൽ വെങ്കലം സ്വന്തമാക്കി ദിവ്യ കക്രാൻ

- Advertisement -

പതിനെട്ടാമത് ഏഷ്യൻ ഗെയിംസിന്റെ മൂന്നാം ദിനവും ഗുസ്തിയിൽ മെഡൽ നേടി ഇന്ത്യൻ സംഘം. ഇത്തവണ ഗുസ്തിയിൽ വെങ്കലം സ്വന്തമാക്കിയത് ദിവ്യ കക്രനാണു. ടെക്ക്നിക്കൽ സുപ്പീരിയോറിറ്റിയിൽ തായ്‌പേയുടെ താരത്തെ പരാജയപ്പെടുത്തിയാണ് ദിവ്യ വെങ്കലം സ്വന്തമാക്കിയത്.

68 കിലോ ഗ്രാം കാറ്റഗറിയിലാണ് ദിവ്യ വെങ്കലം നേടിയത്. ഒന്നര മിനുട്ടിനുള്ളിൽ മത്സരം തന്റെ വരുത്തിക്കാക്കിയ ദിവ്യ തായ്‌പേയുടെ ചെൻ വെൺലിങ് നെ പരാജയപ്പെടുത്തിയാണ് മെഡൽ നേട്ടം സ്വന്തമാക്കിയത്. മംഗോളിയയുടെ ടുമെന്റ്‌സെറ്സ്ഗ് ഷർകുവിനോട്‌ ദിവ്യ പരാജയപ്പെട്ടിരുന്നു. മംഗോളിയൻ താരം ഫൈനലിൽ കടന്നതാണ് ദിവ്യയുടെ വെങ്കലത്തിനു വഴിയൊരുക്കിയത്.

Advertisement