സെമിയില്‍ കടന്ന് അങ്കിത റെയ്‍ന, മെഡല്‍ ഉറപ്പ്

- Advertisement -

ഏഷ്യന്‍ ഗെയിംസ് വനിത സിംഗിള്‍സ് സെമിയില്‍ കടന്ന് ഇന്ത്യയുടെ അങ്കിത റെയ്‍ന. ജയത്തോടെ മത്സരയിനത്തില്‍ നിന്ന് ഇന്ത്യയ്ക്ക് ഒരു മെഡല്‍ റെയ്‍ന ഇതോടെ ഉറപ്പിച്ചിട്ടുണ്ട്. ഹോങ്കോംഗ് താരം യൂഡിസ് ചോംഗിനെ 6-4, 6-1 എന്ന സ്കോറിനാണ് അങ്കിത പരാജയപ്പെടുത്തിയത്. അതേ സമയം ഡബിള്‍സില്‍ അങ്കിത റെയ്‍ന-പ്രാര്‍ത്ഥ തോംബാരേ സഖ്യം കസാക്കിസ്ഥാന്‍ ജോഡികളോട് തോറ്റു പുറത്തായി. സ്കോര്‍: 1-6, 2-6.

Advertisement