ഓസ്ട്രേലിയയ്ക്കെതിരെ സിഡ്നിയില്‍ പുറത്താകാതെ നേടിയ 159 റണ്‍സിനിടെ ഒട്ടനവധി റെക്കോര്‍ഡുകളാണ് ഋഷഭ് പന്ത് ഇന്ന് തകര്‍ത്തത്. ഓസ്ട്രേലിയയില്‍ ശതകം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടമാണ് തന്റെ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ പന്ത് സ്വന്തമാക്കിയത്. ഏഷ്യയ്ക്ക് പുറത്ത് ഒരു വിക്കറ്റ് കീപ്പര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറും തുടര്‍ന്ന് കുതിയ്ക്കവെ പന്ത് നേടിയിരുന്നു. തന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറായ 114 റണ്‍സ് മറികടന്ന് 119 റണ്‍സിലെത്തിയപ്പോള്‍ ഏഷ്യയ്ക്ക് പുറത്ത് ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നേടുന്ന ഉയര്‍ന്ന സ്കോറും പന്ത് സ്വന്തം പേരിലാക്കി.
1959ല്‍ വിന്‍ഡീസില്‍ വിജയ് മഞ്ജരേക്കര്‍ നേടിയ 118 റണ്‍സിനെയാണ് പന്ത് ഈ നേട്ടത്തിനായി മറികടന്നത്. ഫൈസലാബാദില്‍ പാക്കിസ്ഥാനെതിരെ എംഎസ് ധോണി 2006ല്‍ നേടിയ 148 റണ്‍സ് എന്ന ഇന്ത്യന്‍ കീപ്പറുടെ റെക്കോര്‍ഡിനെയും മറികടന്നാണ് പന്ത് ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ മടങ്ങുന്നത്.