പുതുച്ചേരിയ്ക്ക് വേണ്ടി രഞ്ജിയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് റൈഫി വിന്‍സെന്റ് ഗോമസ്. ഇന്ന് മണിപ്പൂരിനെതിരെ പത്ത് വിക്കറ്റ് വിജയം പൂര്‍ത്തിയാക്കിപ്പോള്‍ ആദ്യ ഇന്നിംഗ്സിലായിരുന്നു റൈഫിയുടെ മികച്ച പ്രകടനം. തന്റെ പന്ത്രണ്ടോവറില്‍ റൈഫി 4 വിക്കറ്റാണ് വീഴ്ത്തിയത്. ഒപ്പം പങ്കജ് സിംഗും നാല് വിക്കറ്റ് വീഴ്ത്തിയതോടെ മണിപ്പൂര്‍ 132 റണ്‍സിനു ഓള്‍ഔട്ട് ആയി.
238 റണ്‍സാണ് പുതുച്ചേരി തങ്ങളുടെ ആദ്യ ഇന്നിംഗ്സില്‍ നേടിയത്. റൈഫി പൂജ്യത്തിനു പുറത്തായപ്പോള്‍ സായി കാര്‍ത്തിക്(55), സൈജു ടൈറ്റസ്(42), വിഗ്നേശ്വരന്‍ മാരിമുത്തു(37) എന്നിവര്‍ക്കൊപ്പം ഫാബിദ് അഹമ്മദ് 41 റണ്‍സ് നേടി തിളങ്ങി. തോക്ചോം കിഷന്‍ നാല് വിക്കറ്റും ബിശ്വോര്‍ജിത്ത് കോന്‍തൗജം മൂന്നും വിക്കറ്റ് നേടി മണിപ്പൂര്‍ നിരയില്‍ തിളങ്ങി.
രണ്ടാം ഇന്നിംഗ്സില്‍ മണിപ്പൂര്‍ 118 റണ്‍സിനു ഓള്‍ഔട്ട് ആയി. 52 റണ്‍സ് നേടിയ യശ്പാല്‍ സിംഗ് ആണ് ടീമിന്റെ ടോപ് സ്കോറര്‍. പങ്കജ് സിംഗ് രണ്ടാം ഇന്നിംഗ്സിലും മൂന്ന് വിക്കറ്റ് നേടി തിളങ്ങി. റൈഫിയ്ക്കും ഫാബിദ് അഹമ്മദിനും ഓരോ വിക്കറ്റ് ലഭിച്ചു.
ലക്ഷ്യമായ 13 റണ്‍സ് 1.1 ഓവറില്‍ നേടി പുതുച്ചേരി 10 വിക്കറ്റ് വിജയം നേടി.