ഹരിയാനയുടെ ഓഫ് സ്പിന്നര്‍ ജയന്ത് യാദവിനെ മുംബൈ ഇന്ത്യന്‍സിനു കൈമാറി ഡല്‍ഹി ക്യാപിറ്റല്‍സ്. 2019 ഐപിഎലില്‍ ജയന്ത് യാദവ് ഇനി കളിയ്ക്കുക മുംബൈ ഇന്ത്യന്‍സിനു വേണ്ടിയായിരിക്കും. 2015 ഐപിഎല്‍ ലേലത്തില്‍ 10 ലക്ഷം രൂപയ്ക്കാണ് അന്നത്തെ മാനേജ്മെന്റ് താരത്തെ സ്വന്തമാക്കിയത്. ടീമിനു വേണ്ടി 10 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരം നാല് വിക്കറ്റ് നേടിയിട്ടുണ്ട്.
ഐപിഎല്‍ 2019 ആരംഭിയ്ക്കുന്നതിനു 30 ദിവസം മുമ്പ് വരെ ട്രേഡിംഗ് അവസരം ടീമുകള്‍ക്ക് ഉപയോഗിക്കാം.













