യുവേഫ നേഷൻസ് ലീഗിൽ പോർചുഗലിനെതിരെ ഇറ്റലി നിർണായക മത്സരത്തിനിറങ്ങുമ്പോൾ മറ്റൊരു നേട്ടം സ്വന്തമാക്കുകയാണ് ജോർജോ കെല്ലിനി. ഇറ്റാലിയൻ ക്യാപ്റ്റനായ കെല്ലിയ്‌നി തന്റെ നൂറാം മത്സരത്തിനായിട്ടാണ് ഇറങ്ങുന്നത്. പതിനാലു വർഷങ്ങൾക്ക് മുൻപ് ഇറ്റാലിയൻ ദേശീയ ടീമിൽ ഇതേ ദിവസമാണ് യുവന്റസ് പ്രതിരോധതാരം അരങ്ങേറിയത്.
2004 ലാണ് ഫിൻലന്റിനെതിരായ സൗഹൃദ മത്സരത്തിൽ ഇറ്റലിക്ക് വേണ്ടി കെല്ലിനി ആദ്യമായി ബൂട്ടണിയുന്നത്. നൂറു മത്സരങ്ങൾ എന്ന നേട്ടം ഇതിനു മുൻപ് ആറ് ഇറ്റാലിയൻ താരങ്ങൾ മാത്രമാണ് സ്വന്തമാക്കിയിട്ടുള്ളത്. ദിനോ സോഫ്, പിർലോ, ഡാനിയേൽ ഡി റോസ്സി, മാൽദിനി,കന്നവരോ,ബുഫൺ എന്നിവരാനി താരങ്ങൾ. പോർചുഗലിനെതിരായ നിലവിലെ സ്‌ക്വാഡിൽ ഏറ്റവും മധികം ഗോൾ നേടിയതും കെല്ലിനി തന്നെയാണ്. 99 മത്സരങ്ങളിൽ എട്ടു ഗോളുകളാണ് ഈ പ്രതിരോധ താരം സ്വന്തമാക്കിയത്.