രാജ്യങ്ങൾ തമ്മിലുള്ള ലീഗ് മത്സരമായ യുവേഫ നാഷൺസ് ലീഗിനെ വിമർശിച്ച് ലിവർപൂൾ പരിശീലകൻ ക്ലോപ്പ് രംഗത്ത്. ഈ ലോകത്തെ ഏറ്റവും മോശം ഫുട്ബോൾ ടൂർണമെന്റുകളിൽ ഒന്നാണ് നാഷൺസ് ലീഗ് എന്ന് ക്ലോപ്പ് പറഞ്ഞു. താരങ്ങളുടെ മേൽ കൂടുതൽ സമ്മർദ്ദം നാഷൺസ് ലീഗ് അടിച്ചേൽപ്പിക്കുന്നു എന്നതാണ് ക്ലോപ്പ് ഇതിനായി പറയുന്ന കാരണം.
താരങ്ങൾക്ക് ലോകകപ്പ് കഴിഞ്ഞ് വെറും രണ്ടാഴ്ച മാത്രമെ വിശ്രമം കിട്ടിയിട്ടുള്ളൂ. ക്ലബ് ഫുട്ബോളിനിടെ രാജ്യാന്തര മത്സരങ്ങൾ വരുമ്പോൾ അതാത് രാജ്യങ്ങളിലെ പരിശീലകരോട് ആവശ്യപ്പെട്ട് താരങ്ങൾക്ക് വിശ്രമം നൽകാമായിരുന്നു. എന്നാൽ ഇപ്പോൾ രാജ്യങ്ങളുടെ പരിശീലകരും മികച്ച ടീമിനെ കളിപ്പിക്കേണ്ട സമ്മർദ്ദത്തിൽ ആണ്. ഇത് താരങ്ങളുടെ ആരോഗ്യത്തെ ബാധിക്കും എന്നും ക്ലോപ്പ് പറയുന്നു.