ക്യാപ്റ്റന്‍സി ദൗത്യത്തിനു തയ്യാറാണെന്ന് മഹമ്മദുള്ള

- Advertisement -

സിംബാബ്‍േവയും വിന്‍ഡീസും ബംഗ്ലാദേശ് പര്യടനത്തിനായി എത്തുമ്പോള്‍ ക്യാപ്റ്റന്‍സി ദൗത്യം ഏറ്റെടുക്കുവാന്‍ താന്‍ തയ്യാറാണെന്ന് വ്യക്തമാക്കി മഹമ്മദുള്ള. ഷാക്കിബ് അല്‍ ഹസിന്റെ അഭാവത്തില്‍ താന്‍ മുമ്പും ക്യാപ്റ്റന്‍സി ചുമതല വഹിച്ചിട്ടുണ്ടെന്ന് പറഞ്ഞ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ തനിക്ക് എന്നും ക്യാപ്റ്റന്‍സി ചുമതലകള്‍ ഇഷ്ടമായിരുന്നുവെന്നാണ് അഭിപ്രായപ്പെട്ടത്.

നിദാഹസ് ട്രോഫിയില്‍ ടീമിനെ ആദ്യ മത്സരങ്ങളില്‍ നയിച്ചത് മഹമ്മദുള്ളയായിരുന്നു. ടൂര്‍ണ്ണമെന്റിന്റെ അവസാന ഘട്ടത്തിലാണ് ഷാക്കിബ് തിരികെ എത്തിയത്. എന്നാല്‍ ബംഗ്ലാദേശ് മഹമ്മദുള്ളയെ ക്യാപ്റ്റനാക്കി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ തനിക്ക് ഇത്തരം അവസരം ലഭിച്ചാല്‍ താന്‍ സസന്തോഷം ഇത് സ്വീകരിക്കുമെന്നാണ് താരം അഭിപ്രായപ്പെട്ടത്. ഒക്ടോബര്‍ 21 മുതല്‍ ഡിസംബര്‍ 22 വരെയാണ് ബംഗ്ലാദേശ് സിംബാബ്‍വേയെയും വിന്‍ഡീസിനെയും ആതിഥ്യം വഹിക്കുന്നത്.

Advertisement