കോച്ചുമായുള്ള കരാർ പുതുക്കി ഇന്റർ മിലാൻ

Jyotish

ഇറ്റലിയിലെ കരുതന്മാരായ ഇന്റർ മിലാൻ കോച്ചുമായുള്ള കരാർ പുതുക്കി. കോച്ചായ ലൂസിയാനോ സ്പാളേറ്റിയുടെ കരാറാണ് മൂന്നു വർഷത്തേക്ക് പുതുക്കിയത്. പുതിയ കരാർ അനുസരിച്ച് സ്പാളേറ്റി 2021. വരെ തുടരും.

മുൻ റോമാ കോച്ചായ സ്പാളേറ്റി കഴിഞ്ഞ സീസണിൽ അവസാന ദിവസത്തെ വിജയത്തിലൂടെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഇന്റെരിനു നേടിക്കൊടുത്തിരുന്നു. ലാസിയോയ്ക്കെതിരെ 3-2 ചരിത്ര വിജയമാണ് ഇന്റർ നേടിയത്. കീറ്റ, നൈൻഗോലാൻ, മാർട്ടിനെസ്സ്, വൃജ് എന്നിവരെ ടീമിൽ എത്തിച്ച് കരുതരായാണ് അടുത്ത സീസണിനായി ഇന്റർ ഇറങ്ങുക

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial