കര്‍ണ്ണാടക ക്രിക്കറ്റ് അസോസ്സിയേഷന് സംഘടിപ്പിക്കുന്ന ഡോ.(ക്യാപ്റ്റന്‍).കെ.തിമ്മപ്പയ്യ മെമ്മോറിയല്‍ ടൂര്‍ണ്ണമെന്റിന്റെ ആദ്യ ദിവസം കേരളത്തിനെതിരെ മികച്ച സ്കോര്‍ കണ്ടെത്തി കര്‍ണ്ണാടക. ഇന്ന് മത്സരത്തിന്റെ ഒന്നാം ദിവസം കേരളം ടോസ് നേടി കര്‍ണ്ണാടകയോട് ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ ഓപ്പണര്‍മാരുടെ മികച്ച സ്കോറിംഗിനു ശേഷം കര്‍ണ്ണാടകയ്ക്ക് തുടരെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും കൃഷ്ണപ്പ ഗൗതം ഉള്‍പ്പെടെയുള്ള താരങ്ങളുടെ വെടിക്കെട്ട് ബാറ്റിംഗ് കൂടിയായപ്പോള്‍ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ടീം 372/7 എന്ന സ്കോര്‍ നേടുകയായിരുന്നു.
അഭിഷേക് റെഡ്ഢി(78)-നിശ്ചല്‍(55) കൂട്ടുകെട്ട് ഒന്നാം വിക്കറ്റില്‍ 122 റണ്‍സാണ് നേടിയത്. 122/0 എന്ന നിലയില്‍ നിന്ന് 140/2 എന്ന സ്ഥിതിയിലേക്ക് കേരളം കര്‍ണ്ണാടകയെ തള്ളിയിട്ടുവെങ്കിലും പവന് ദേശ്പാണ്ഡേ(41), സ്റ്റുവര്‍ട് ബിന്നി(63), ശ്രേയസ്സ് ഗോപാല്‍(42*) എന്നിവരോടൊപ്പം കൃഷ്ണപ്പ ഗൗതമിന്റെ 31 പന്ത് 64 റണ്‍സ് കൂടി ചേര്‍ന്നപ്പോള്‍ മികച്ച സ്കോറാണ് കര്‍ണ്ണാടക നേടിയത്. ഗൗതം 5 വീതം സിക്സും ബൗണ്ടറിയുമാണ് മത്സരത്തില്‍ നേടിയത്.
കേരളത്തിനായി വിനൂപ് മനോഹരനും, സന്ദീപ് വാര്യര്‍ രണ്ട് വിക്കറ്റ് നേടയിപ്പോള്‍ എംഡി നിധീഷ്, അഭിഷേക് മോഹന്‍, അക്ഷയ് ചന്ദ്രന് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial