ബൗളിംഗ് റാങ്ക് മെച്ചപ്പെടുത്തി കുല്‍ദീപ്, ആദ്യ പത്തില്‍ ഇടം

ഇംഗ്ലണ്ടിനെതിരെയുള്ള ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ആദ്യ പത്ത് സ്ഥാനങ്ങള്‍ക്കുള്ളിലെത്തി കുല്‍ദീപ് യാദവ്. ഇതാദ്യമായാണ് കരിയറില്‍ ആദ്യ പത്ത് റാങ്കിംഗിനുള്ളില്‍ കുല്‍ദീപ് എത്തുന്നത്. മൂന്ന് മത്സരങ്ങളിലായി കുല്‍ദീപ് 9 വിക്കറ്റാണ് ഇംഗ്ലണ്ടിനെതിരെ നേടിയത്. ഇതില്‍ 6 വിക്കറ്റുകള്‍ ഒരു മത്സരത്തില്‍ തന്നെ നേടിയതുമാണ്. 8 സ്ഥാനങ്ങളാണ് കുല്‍ദീപ് മെച്ചപ്പെടുത്തിയത്. നിലവില്‍ ആറാം റാങ്കിലാണ് താരം.

ഇന്ത്യയുടെ ജസ്പ്രീത് ബുംറയാണ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ട് പരമ്പര നഷ്ടമായെങ്കിലും റഷീദ് ഖാന് മറ്റു മത്സരങ്ങളില്ലാതിരുന്നത് കാരണം ബുംറയുടെ സ്ഥാനത്തിനു കോട്ടം തട്ടിയില്ല. ഹസന്‍ അലിയാണ് മൂന്നാം സ്ഥാനത്ത്. ആദ്യ സമയം യൂസുവേന്ദ്ര ചഹാല്‍ രണ്ട് സ്ഥാനം പിന്നോക്കം പോയി പത്താം റാങ്കിലാണ് നില്‍ക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial