കേരള ബ്ലാസ്റ്റേഴ്സ് താരം അറാറ്റ ഇസുമി വിരമിച്ചു

കേരള ബ്ലാസ്റ്റേഴ്സ് താരം അറാറ്റ ഇസുമി ഫുട്ബോളിൽ നിന്ന് വിരമിച്ചു. പരിശീലകനായാകും ഇനി അറാറ്റ ഇസുമി പ്രവർത്തിക്കുക. കഴിഞ്ഞ വർഷം എ എഫ് സി എ ലൈസൻസ് അറാറ്റ ഇസുമി സ്വന്തമാക്കിയിരുന്നു. റിലയൻസിന്റെ യൂത്ത് ഫൗണ്ടേഷന്റെ ഭാഗമായാകും ഇനി അറാട്ട പരിശീലകനായുള്ള തന്റെ അരങ്ങേറ്റം നടത്തുക.

അറ്റാക്കിങ് മിഡ്ഫീൽഡർ ആയ അറാറ്റ കഴിഞ്ഞ സീസണിലാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. പൂനെ സിറ്റിക്കും അത്ലറ്റിക്കോ കൊൽക്കത്തയ്ക്കും വേണ്ടിയും മുമ്പ് ഇസുമി ഐ എസ് എല്ലിൽ കളിച്ചിരുന്നു. നെറോക്കയ്ക്കായും അറാറ്റ മുമ്പ് കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial