ഏഷ്യൻ ഗെയിംസിനുള്ള ഗ്രൂപ്പ് നറുക്ക് വന്നപ്പോഴാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിൽ ഫുട്ബോൾ കളിക്കാൻ പോകുന്നില്ല എന്ന് വ്യക്തമായത്. 24 ടീമുകളും ആറു ഗ്രൂപ്പുളും പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയേക്കാൾ ഏറെ പിറകിലുള്ള കൊറേയേറെ രാജ്യങ്ങളുടെ പേരുകൾ കാണാം. എന്തിന് പാകിസ്ഥാൻ വരെയുണ്ട് ഏഷ്യൻ ഗെയിംസിൽ ഫുട്ബോൾ കളിക്കാൻ. മൂന്ന് വർഷമായി ഫിഫയുടെ ബാൻ കാരണം ഫുട്ബോൾ കളി മറന്നവരാണ് അവർ.
അവരെ അയക്കാൻ വരെ അവിടുത്തെ ഫുട്ബോൾ അസോസിയേഷനുകൾ തയ്യാറായപ്പോൾ. നമ്മുടെ രാജ്യത്തിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും എ ഐ എഫ് എഫും പരസ്പരം പഴിചാരിയതല്ലാതെ ടീം എവിടെയും എത്തിയില്ല. ഇന്ത്യൻ ഫുട്ബോളിനെ അയക്കുന്നത് നഷ്ടമാണെന്നും അവസാന രണ്ട് തവണ അയച്ചപ്പോഴും നാണക്കേടായിരുന്നു ഫലം എന്നുമായിരുന്നു ഒളിമ്പിക് അസോസിയേഷന്റെ നിലപാട്. അതെ അവസാന രണ്ട് ഏഷ്യൻ ഗെയിംസിലും മോശം തന്നെയായിരുന്നു നമ്മുടെ പ്രകടനം. പക്ഷെ ഇന്ന് ഇന്ത്യൻ ഫുട്ബോൾ മുന്നോട്ടേക്ക് ചലിച്ച് തുടങ്ങിയിരിക്കുകയായിരുന്നു.
മികച്ച പരിശീലനങ്ങൾ ലഭിക്കുന്നതും ദേശീയ ലീഗുകളിൽ സ്ഥിരമായി കളിക്കുന്നതും നമ്മുടെ യുവതാരങ്ങളെ ആകെ മാറ്റിയിറ്റുണ്ട്. അണ്ടർ 23 ടീമിനെ അയച്ചാൽ ഇത്തവണ തലയുയർത്തി തന്നെ അവർ മടങ്ങി വന്നേനെ. ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി കാണാനുള്ള കഴിവ് ഒളിമ്പിക് അസോസിയേഷനില്ല എന്ന് എ ഐ എഫ് എഫ് പറഞ്ഞത് സത്യമാണ്. പക്ഷെ അവരും വേറെ എന്താണ് ഇതിനു വേണ്ടി ചെയ്തത്.
ഗെയിംസിന് പോകാനുള്ള ഫുട്ബോൾ ടീമിന്റെ ചിലവ് എടുക്കാം എന്നൊക്കെ വീമ്പ് പറഞ്ഞിരുന്നു എ ഐ എഫ് എഫ് എങ്കിലും ഒന്നും സംഭവിച്ചില്ല. ഏഷ്യൻ ഗെയിംസ് നടക്കുമ്പോൾ ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ ഇന്ത്യയിൽ തന്നെയുണ്ടാകും. 8 വർഷങ്ങൾ അപ്പുറമുള്ള ലോകകപ്പിൽ എത്തുക എന്ന് സ്വപ്നം കാണൽ അല്ലാതെ എത്താൻ പറ്റുന്ന സ്ഥലത്തേക്ക് അയക്കാൻ നമ്മൾക്ക് പറ്റില്ലല്ലോ. കളി മാത്രം നന്നായാൽ മതിയാകില്ല ഇന്ത്യൻ ഫുട്ബോൾ രക്ഷപ്പെടാൻ എന്നൊരു തോന്നൽ ഫുട്ബോൾ സ്നേഹികളിൽ എന്നും നിലനിർത്താം എന്നല്ലാതെ ഈ അധികാരികളെ എന്തിന് കൊള്ളാം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial