ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ഹെഡിംഗ്ലിയിൽ നടക്കുന്ന ഒന്നാം ടെസ്റ്റ് മത്സരം അഞ്ചാം ദിനം ചായക്ക് പിരിയുമ്പോൾ ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുന്നു. 371 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് 58.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 269 റൺസ് എടുത്തിട്ടുണ്ട്. വിജയത്തിലേക്ക് ഇനി അവർക്ക് 102 റൺസ് കൂടി മതി, കൈവശം ആറ് വിക്കറ്റുകൾ ബാക്കിയുണ്ട്.

ഇംഗ്ലണ്ടിന്റെ റൺവേട്ടയിലെ താരം ബെൻ ഡക്കറ്റ് ആണ്. 170 പന്തിൽ 21 ഫോറുകളും ഒരു സിക്സും സഹിതം 149 റൺസ് നേടിയ അദ്ദേഹത്തിന്റെ ഇന്നിംഗ്സ് മികച്ചതായിരുന്നു. സാക് ക്രൗളിയുമായി (65) ചേർന്ന് ഒന്നാം വിക്കറ്റിൽ 188 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ടുണ്ടാക്കി,
എന്നാൽ, രണ്ടാം സെഷനിൽ തുടർച്ചയായ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തി. പ്രസിദ്ധ് കൃഷ്ണ ക്രൗളിയെയും ഓലി പോപ്പിനെയും പുറത്താക്കിയപ്പോൾ, ഷാർദുൽ താക്കൂർ ഡക്കറ്റിനെയും ഹാരി ബ്രൂക്കിനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി, മത്സരം ഇന്ത്യയുടെ വരുതിയിലേക്ക് മാറ്റിയെടുത്തു.
അവസാന സെഷൻ നിർണായകമാകും.
ബ്രേക്കിന് പിരിയുമ്പോൾ ജോ റൂട്ട് (14) ഉം ബെൻ സ്റ്റോക്സ് (13) ഉം ആണ് ഇംഗ്ലണ്ടിനായി ക്രീസിൽ. മഴയും കളിക്ക് വില്ലനായി ഉണ്ട്.














