മോണക്കോ: ഞായറാഴ്ച നടന്ന മോണക്കോ ഗ്രാൻഡ് പ്രിക്സിൽ പോൾ പൊസിഷനിൽ നിന്ന് വിജയിച്ച ലാൻഡോ നോറിസ് മക്ലാരൻ ടീം മേറ്റ് ഓസ്കാർ പിയാസ്ട്രിയുടെ ഫോർമുല വൺ ലീഡ് മൂന്ന് പോയിൻ്റായി കുറച്ചു.
ഫെരാരിയുടെ ചാൾസ് ലെക്ലർക്ക് രണ്ടാം സ്ഥാനത്തും, പിയാസ്ട്രി മൂന്നാം സ്ഥാനത്തും, റെഡ് ബുളിൻ്റെ മാക്സ് വെർസ്റ്റപ്പൻ നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു. നാല് പേരും തുടങ്ങിയ അതേ ക്രമത്തിലാണ് ഫിനിഷ് ചെയ്തത്.
എട്ട് മത്സരങ്ങളിൽ ബ്രിട്ടീഷ് താരം നോറിസിന്റെ രണ്ടാം വിജയവും, മാർച്ചിൽ നടന്ന ഓസ്ട്രേലിയൻ സീസൺ ഓപ്പണറിന് ശേഷമുള്ള ആദ്യ വിജയവുമാണിത്. കൂടാതെ 2008 ന് ശേഷം മോണക്കോയിൽ മക്ലാരൻ്റെ ആദ്യ വിജയവുമാണ്.