രഞ്ജി ട്രോഫി ഫൈനലിൽ ക്യാപ്റ്റൻ സച്ചിൻ ബേബിക്ക് സെഞ്ച്വറി നഷ്ടം. ഇന്ന് മൂന്നാം സെഷനിൽ ഒരു കൂറ്റൻ അടിക്ക് ശ്രമിച്ചാണ് സച്ചിൻ ബേബി സെഞ്ച്വറിക്ക് 2 റൺസ് മുമ്പ് നഷ്ടമായത്. സച്ചിൻ ബേബിയുടെ ഈ സീസണിലെ ആദ്യ സെഞ്ച്വറി ആകുമായിരുന്നു ഇത്. സച്ചിൻ ബേബിയുടെ 100ആം ഫസ്റ്റ് ക്ലാസ് മത്സരവുമായിരുന്നു ഇത്.

ഇന്ന് 235 പന്തിൽ നിന്നാണ് സച്ചിൻ ബേബി 98 റൺസ് എടുത്തത്.. 10 ബൗണ്ടറികൾ സച്ചിൻ ബേബിയുടെ ഇന്നിങ്സിൽ ഉൾപ്പെടുന്നു. ഈ സീസണിൽ തുടക്കത്തിൽ ഫോമിൽ അല്ലാതിരുന്ന സച്ചിൻ നിർണായക ഘട്ടത്തിൽ ഫോമിലേക്ക് ഉയർന്നു. സെമിയിൽ അർധ സെഞ്ച്വറിയുമായും സച്ചിൻ തിളങ്ങിയിരുന്നു.
കേരളം ഇപ്പോൾ 342-7 എന്ന നിലയിൽ ആണ്. വിദർഭയുടെ ആദ്യ ഇന്നിംഗ്സ് സ്കോറിന് 55 റൺസ് പിറകിലാണ് കേരളം.