രഞ്ജി ട്രോഫി ഫൈനലിൽ മൂന്നാം ദിനം കളി ചായക്ക് പിരിയുമ്പോൾ കേരളം 298-6 എന്ന നിലയിൽ. ഇന്ന് 131-3 എന്ന നിലയിൽ കളി പുനരാരംഭിച്ച കേരളം നല്ല രീതിയിൽ ബാറ്റു ചെയ്യുകയാണ്. ആദ്യ സെഷനിൽ നിർണായകമായ 2 വിക്കറ്റുകൾ നഷ്ടമായി എങ്കിലും രണ്ടാം സെഷനിൽ അസറുദ്ദീനും സച്ചിൻ ബേബിയും കൂട്ടുകെട്ട് പടുത്തത് കേരളത്തിന് ആശ്വാസം ആയി. കേരളം ഇപ്പോൾ വിദർഭയുടെ ആദ്യ ഇന്നിംഗ്സ് സ്കോറിന് 81 റൺസ് പിറകിലാണ്.

ഇന്ന് ആദ്യ സെഷനിൽ ആദിത്യ സർവതെ 79 റൺസ് എടുത്ത ശേഷം പുറത്തായി. ഹർഷ് ദൂബെയുടെ പന്തിൽ ആയിരുന്നു ഈ വിക്കറ്റ്. 185 പന്തിൽ നിന്ന് 10 ബൗണ്ടറി ഉൾപ്പെടെ ആണ് സർവതെ 79 റൺസ് നേടിയത്. ലഞ്ചിന് തൊട്ടു മുമ്പുള്ള പന്തിൽ സൽമാൻ നിസാർ ഔട്ടായി. 21 റൺസ് അണ് സൽമാൻ നിസാർ എടുത്തത്.
അസറുദ്ദീൻ 34 റൺസ് എടുത്തു നിൽക്കെ എം ബി ഡബ്ല്യു ആയി. റിവ്യൂ ചെയ്തെങ്കിലും അമ്പയർസ് കോളിൽ ഔട്ട് തന്നെ വിധിച്ചു.
ഇപ്പോൾ 82 റൺസുമായി സച്ചിൻ ബേബിയയും 11 റൺസുമായി ജലജ് സക്സേനയും ആണ് ക്രീസിൽ ഉള്ളത്. 108 പന്തിൽ നിന്നാണ് സച്ചിൻ ബേബി അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. സച്ചിൻ ബേബി ഇതുവരെ 211 പന്തിൽ നിന്ന് 82 റൺസ് എടുത്തു.