ജനുവരി 13 തിങ്കളാഴ്ച കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന നിർണായക ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ഏറ്റുമുട്ടലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എഫ്സി ഒഡീഷ എഫ്സിയെ നേരിടാൻ ഒരുങ്ങുന്നു.
ഒഡീഷക്ക് എതിരായ തങ്ങളുടെ അപരാജിത ഹോം റെക്കോർഡ് നീട്ടാനാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്, അതേസമയം ഒഡീഷ എഫ്സി ലീഗിലെ മൂന്ന് മത്സരങ്ങളിലെ വിജയമില്ലാത്ത യാത്ര അവസാനിപ്പിക്കാനും നോക്കുന്നു.
ഒഡീഷ എഫ്സി 15 മത്സരങ്ങളിൽ നിന്ന് 21 പോയിൻ്റുമായി പട്ടികയിൽ ഏഴാം സ്ഥാനത്താണ്, അതേസമയം കേരള ബ്ലാസ്റ്റേഴ്സ് 15 കളികളിൽ നിന്ന് 17 പോയിൻ്റുമായി ഒമ്പതാം സ്ഥാനത്താണ്. പ്ലേ ഓഫ് മോഹങ്ങൾ സജീവമാക്കാൻ, ഇരു ടീമുകളും മൂന്ന് പോയിൻ്റാണ് ലക്ഷ്യമിടുന്നത്.
വൈകിട്ട് 7.30ന് നടക്കുന്ന മത്സരം തത്സമയം ജിയോ സിനിമയിൽ കാണാം.