ഹരിയാനയുടെ വളർന്നുവരുന്ന പേസർ അൻഷുൽ കംബോജ്, കേരളത്തിൻ്റെ ആദ്യ ഇന്നിംഗ്‌സിൽ പത്ത് വിക്കറ്റുകളും നേടി രഞ്ജി ട്രോഫി ചരിത്രത്തിൽ തൻ്റെ പേര് എഴുതി. റോഹ്തക്കിലെ സിഎച്ച് ബൻസി ലാൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മൂന്നാം ദിനത്തിൽ ആദ്യ സെഷനിൽ കേരളം 291 റൺസിന് ഓളൗട്ട് ആയി. 30.1 ഓവറിൽ 10/49 എന്ന മികച്ച ബൗളിംഗ് 23-കാരൻ കാഴ്ചവച്ചു.
1957-ൽ ബംഗാളിനായി പ്രേമാങ്‌ഷു ചാറ്റർജി (10/20), 1985-ൽ രാജസ്ഥാനുവേണ്ടി പ്രദീപ് സുന്ദരം (10/78) എന്നിവരോടൊപ്പം രഞ്ജി ട്രോഫി ചരിത്രത്തിലെ അപൂർവ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ കളിക്കാരനായി കാംബോജി ഇന്ന് മാറി. ഒരു ഫസ്റ്റ് ക്ലാസ് ഇന്നിംഗ്സിൽ പത്ത് വിക്കറ്റും വീഴ്ത്തുന്ന ആറാമത്തെ ഇന്ത്യൻ താരമായും അദ്ദേഹം മാറി.
സച്ചിൻ ബേബി (52), മുഹമ്മദ് അസ്ഹറുദ്ദീൻ (53), രോഹൻ എസ് കുന്നുമ്മൽ (55) അക്ഷയ് ചന്ദ്രൻ (59) എന്നിവർ കേരളത്തിനായി അർധ സെഞ്ച്വറികൾ നേടി.
Kerala Scorecard
# | Batters | R | B | SR | 4’s | 6’s |
---|---|---|---|---|---|---|
1 | B Aparajith c Kapil Hooda b Anshul Kamboj | 0 | 5 | 0.00 | 0 | 0 |
2 | Rohan S Kunnummal c Ankit Kumar b Anshul Kamboj | 55 | 102 | 53.92 | 6 | 0 |
3 | Akshay Chandran b Anshul Kamboj | 59 | 178 | 33.15 | 5 | 0 |
4 | Sachin Baby (C) c Kapil Hooda b Anshul Kamboj | 52 | 146 | 35.62 | 2 | 0 |
5 | Jalaj Saxena lbw Anshul Kamboj | 4 | 16 | 25.00 | 0 | 0 |
6 | Salman Nizar c Kapil Hooda b Anshul Kamboj | 0 | 11 | 0.00 | 0 | 0 |
7 | Mohammed Azharuddeen (WK) c Aman Kumar b Anshul Kamboj | 53 | 74 | 71.62 | 3 | 3 |
8 | Shoun Roger c Kapil Hooda b Anshul Kamboj | 42 | 107 | 39.25 | 3 | 1 |
9 | Nidheesh M D b Anshul Kamboj | 10 | 23 | 43.48 | 2 | 0 |
10 | Basil Thampi b Anshul Kamboj | 4 | 27 | 14.81 | 0 | 0 |
11 | Basil N P Not out | 1 | 9 | 11.11 | 0 | 0 |