യൂറോ കപ്പ് 2024ൽ ഫ്രാൻസിന് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സമനില. ഇന്ന് പോളണ്ടിനെ നേരിട്ട ഫ്രാൻസ് 1-1 എന്ന സമനിലയാണ് വഴങ്ങിയത്. ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരാവാനുള്ള അവസരം ഫ്രാൻസ് നഷ്ടപ്പെടുത്തി. 5 പോയിന്റുമായി അവർ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. എംബപ്പെ ഇന്ന് മാസ്ക് അണിഞ്ഞ് കൊണ്ട് കളത്തിൽ ഇറങ്ങി.
ഇന്ന് ആദ്യ പകുതിയിൽ ഫ്രാൻസ് നല്ല അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോൾ ഒന്നു വന്നില്ല. എംബപ്പെക്ക് മാത്രം മൂന്നോളം നല്ല അവസരങ്ങൾ ലഭിച്ചു. ഒന്നിം ഗോളായില്ല. അവസാനം ഒരു പെനാൾട്ടിയിലൂടെ ഫ്രാൻസിന് ലീഡ് എടുക്കാൻ ആയി. 56ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടി എംബപ്പെ ലക്ഷ്യത്തിൽ എത്തിച്ചു.
ഈ ഗോളിന് 79ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ തന്നെ പോളണ്ട് മറുപടി നൽകി. ലെവൻഡോസ്കി ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. ആദ്യ കിക്ക് ലക്ഷ്യത്തിൽ എത്തിയില്ല എങ്കിലും റഫറി പിഴവ് കണ്ടെത്തി വീണ്ടും പെനാൾട്ടി എടുക്കാൻ ആവശ്യപ്പെടുകയും അപ്പോൾ ലെവൻഡോസ്കി ലക്ഷ്യത്തിൽ പന്ത് എത്തിക്കികയും ആയിരുന്നു. ഇരുടീമുകൾക്കും വിജയ ഗോൾ നേടാൻ ആയില്ല.
പോളണ്ട് 1 പോയിന്റുമായി അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഗ്രൂപ്പിൽ നടന്ന മറ്റൊരു മത്സരത്തിൽ ഓസ്ട്രിയ നെതർലണ്ട്സിനെ തോൽപ്പിച്ച് ഗ്രൂപ്പിലെ ഒന്നാം സ്ഥാനം സ്വന്തമാക്കി.