ഡക്ക്വർത്ത് ലൂയിസ് സ്റ്റേൺ (DLS) മെത്തേഡിന്റെ സ്ഥപകരിൽ ഒരാളായ ഫ്രാങ്ക് ഡക്ക്വർത്ത് അന്തരിച്ചു

Newsroom

ഡക്ക്വർത്ത് ലൂയിസ് സ്റ്റേൺ (DLS) നിയമത്തിന്റെ സ്ഥപകരിൽ ഒരാളായ ഫ്രാങ്ക് ഡക്ക്വർത്ത് അന്തരിച്ചു. 84 വയസ്സായിരുന്നു. 1997 മുതൽ ക്രിക്കറ്റിൽ മഴ നിയമമമായി ഉപയോഗിക്കുന്നത് ഡെക്ക്വർത്ത് ലൂയിസ് സ്റ്റേൺ നിയമമാണ്. ഡക്ക്വർത്തും ലൂയിസും 2010-ൽ ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ (MBE) എന്ന ബഹുമതി നേടിയിരുന്നു.

Picsart 24 06 25 21 16 25 006

1997-ൽ ആണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ രീതി ആദ്യമായി ഉപയോഗിച്ചത്. 2001-ൽ ഐസിസി ഔപചാരികമായി ഈ നിയമം സ്വീകരിച്ചു. ഹരാരെയിൽ സിംബാബ്‌വെയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന മത്സരത്തിനിടെയാണ് ഡിഎൽഎസ് രീതി ആദ്യമായി ഉപയോഗിച്ചത്.

ഡക്ക്വർത്തും ലൂയിസും സ്ഥപിച്ച നിയമം ഓസ്ട്രേലിയൻ സ്റ്റാറ്റിസ്റ്റിഷ്യൻ സ്റ്റീവൻ സ്റ്റെൺ ചില പരിഷ്കാരങ്ങൾ വരുത്തിയതോടെയാണ് ഡക്ക്വർത്ത്-ലൂയിസ്-സ്റ്റേൺ മെത്തേഡ് എന്ന് പുനർനാമകരണം ചെയ്തത്.