കേരള ബ്ലാസ്റ്റേഴ്സ് താരം ജോഷുവ സൊട്ടിരിയോ കൊച്ചിയിൽ എത്തി

Newsroom

Picsart 24 06 25 18 46 33 270
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് താരം ജോഷുവ സൊട്ടിരിയോ കൊച്ചിയിൽ എത്തി. പുതിയ സീസണായുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് താരം കൊച്ചിയിൽ എത്തിയത്. ദീർഘകാലം പരിക്ക് കാരണം പുറത്തിരുന്ന താരം വരും സീസണിൽ ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ടാകും എന്ന് ഇതോടെ ഉറപ്പായി. പരിക്ക് കാരണം കഴിഞ്ഞ സീസൺ മുഴുവനായും സൊട്ടീരിയോക്ക് നഷ്ടമായിരുന്നു. സൊട്ടിരിയോയും സച്ചിനും ക്ലബിനൊപ്പം ചേർന്നു. ഇരുവരും ഫിറ്റ്നസ് വീണ്ടെടുക്കാൻ ഉള്ള അവസാന ശ്രമങ്ങളിൽ ആണ്.

സൊട്ടിരിയോ 24 06 25 18 46 52 514

കഴിഞ്ഞ സീസണിൽ വലിയ പ്രതീക്ഷയോടെ ക്ലബിൽ എത്തിയ സൊട്ടിരിയോക്ക് പ്രീസീസൺ പരിശീലനത്തിൽ ആയിരുന്നു പരിക്കേറ്റത്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ 2025 വരെ നീണ്ടു നിൽക്കുന്ന കരാർ ജോഷുവയ്ക്ക് ഉണ്ട്. എ-ലീഗിൽ 166 മത്സരങ്ങൾ കളിച്ചിട്ടുള്ള സോട്ടിരിയോ 27 ഗോളുകളും 10 അസിസ്റ്റുകളും അവിടെ സംഭാവന ചെയ്തിട്ടുണ്ട്.

വിംഗറായും സ്ട്രൈക്കറായും കളിക്കാൻ കഴിവുള്ള താരമാണ്. ന്യൂകാസിൽ ജെറ്റ്സിൽ, വില്ലിങ്ടൺ ഫീനിക്സ്, വെസ്റ്റേൺ സിഡ്നി സാൻഡേഴ്സ് തുടങ്ങിയ ക്ലബുകൾക്ക് ആയി കളിച്ചിട്ടുണ്ട്. ൽ