ഐപിഎൽ 2024 സീസണിൽ ഇനി മതീശ പതിരണ കളിക്കാൻ സാധ്യതയില്ല. ഹാംസ്ട്രിംഗ് പരിക്കിൽ നിന്ന് കരകയറാൻ ആയി താരം ശ്രീലങ്കയിലേക്ക് മടങ്ങിയതായി CSK അറിയിച്ചു. ഇത് CSK-ക്ക് വലിയ തിരിച്ചടിയാണ്. ഇതിനകം തന്നെ മുസ്തഫിസുറും ചെന്നൈ ക്യാമ്പ് വിട്ട് സ്വന്തം രാജ്യത്തിലേക്ക് മടങ്ങിയിട്ടുണ്ട്.
“മതീഷ പതിരണയ്ക്ക് ഹാംസ്ട്രിംഗിന് പരിക്കേറ്റു, കൂടുതൽ ചികിത്സയ്ക്ക് ആയി ശ്രീലങ്കയിലേക്ക് മടങ്ങും.” സിഎസ്കെ ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു. പതിരണ ഇനി തിരികെ വരുമോ എന്ന് ക്ലബ് വ്യക്തമാക്കിയിട്ടില്ല. വരാൻ സാധ്യതയില്ല എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സീസണിൻ്റെ അവസാന ഘട്ടങ്ങളിൽ മതീഷ പതിരണ കളിക്കളത്തിൽ തിരിച്ചെത്തുമോ ഇല്ലയോ എന്ന് സിഎസ്കെ പ്രഖ്യാപിച്ചിട്ടില്ല. ആദ്യ 10 മത്സരങ്ങളിൽ അഞ്ചിലും ജയിച്ച സിഎസ്കെ പ്ലേ ഓഫിലെത്താനുള്ള ഓട്ടത്തിലാണ്. ഞായറാഴ്ച ധർമ്മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തിൽ പഞ്ചാബിനെതിരെ റുതുരാജ് ഗെയ്ക്വാദ് മറ്റൊരു ടോസ് നഷ്ടപ്പെട്ട് മിനിറ്റുകൾക്ക് ശേഷം പതിരണയെക്കുറിച്ച് സിഎസ്കെ ഒരു അപ്ഡേറ്റ് നൽകി. പ്രതീക്ഷിച്ചതുപോലെ, സിഎസ്കെ വലിയ മത്സരത്തിന് മതീശ പതിരണ ഇല്ലാതെയായിരുന്നു.
ഈ സീസണിൽ കളിച്ച 6 മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റ് നേടാൻ പതിരണക്ക് ആയിരിന്നു. ജൂൺ 2-ന് ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഫിറ്റ്നസ് വീണ്ടെടുക്കുക ആകും പതിരണയുടെ ലക്ഷ്യം.