തകർപ്പൻ ബൗളിംഗുമായി പാകിസ്താൻ, ന്യൂസിലൻഡിന് എതിരെ 7 വിക്കറ്റ് വിജയം

Newsroom

രണ്ടാം ടി ട്വന്റിയിൽ ന്യൂസിലൻഡിനെതിരെ ഏകപക്ഷീയമായ വിജയം നേടി പാകിസ്താൻ. ഇന്ന് ഏഴ് വിക്കറ്റിന്റെ വിജയമാണ് പാകിസ്ഥാൻ നേടിയത്. ഇന്ന് പ്രധാന താരങ്ങളിൽ പലരും ഇല്ലാതെ ഇറങ്ങിയ ന്യൂസിലൻഡ് 18.1 ഓവറിലേക്ക് വെറും 90 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു.

പാകിസ്താൻ 24 04 20 22 52 56 321

പാകിസ്ഥാൻ മികച്ച ബോളിംഗ് ആണ് ഇന്ന് കാഴ്ചവച്ചത്. ഷഹീൻ അഫ്രീദി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ദീർഘകാലത്തിനു ശേഷം ടീമിലേക്ക് തിരികെവന്ന മുഹമ്മദ് ആമിർ രണ്ട് വിക്കറ്റ് നേടി. മൂന്ന് ഓവറിൽ വെറും 13 റൺസ് മാത്രം വഴങ്ങിയാണ് അമീർ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയത്.

അബ്രാർ, ശദബ് ഖാൻ എന്നിവരും രണ്ടുവിക്കറ്റുകൾ വീതം വീഴ്ത്തി. നസീം ഷാ ഒരു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാൻ 13ആം ഓവറിലേക്ക് വിജയം കൈവരിച്ചു. ആകെ മൂന്ന് വിക്കറ്റുകൾ മാത്രമാണ് അവർക്ക് നഷ്ടമായത്. 45 റൺസ് എടുത്ത റിസുവാൻ ഖാനും 18 റൺസ് എടുത്ത് ഇർഫാൻ ഖാനും പുറത്താകാതെ നിന്നു. ഇരു ടീമുകളും തമ്മിലുള്ള ആദ്യ ടി20 മത്സരം മഴ കാരണം നടന്നിരുന്നില്ല. പാകിസ്താൻ ഇപ്പോൾ പരമ്പരയിൽ 1-0ന് മുന്നിലാണ്.