ചെന്നൈയിനെ തോൽപ്പിച്ച് എഫ് സി ഗോവ സെമിയിൽ

Newsroom

Picsart 24 04 20 21 35 58 910
Download the Fanport app now!
Appstore Badge
Google Play Badge 1

എഫ് സി ഗോവ ഇന്ത്യൻ സൂപ്പർ ലീഗ് സെമിഫൈനലിൽ. ഇന്ന് നടന്ന പ്ലേ ഓഫിൽ ചെന്നൈയിനെ ഒന്നിനെതിരെ 2 ഗോളുകൾക്ക് തോൽപ്പിച്ചാണ് എഫ്സി ഗോവ സെമിയിലേക്ക് എത്തിയത്. ഇന്ന് മത്സരത്തിൽ ആദ്യപകുതിയിൽ തന്നെയാണ് മൂന്നു ഗോളുകളും പിറന്നത്.

എഫ് സി ഗോവ 24 04 20 21 36 21 150

മത്സരത്തിന്റെ 36ആം മിനിട്ടിൽ നോഹ സദൗയിലൂടെ ആയിരുന്നു ഗോവ ലീഡ് എടുത്തത്. 45ആം മിനിറ്റിൽ ബ്രണ്ടൺ ഫെർണാണ്ടസിന്റെ ഒരു ലോങ്ങ് റേഞ്ചർ ഗോവയെ രണ്ടു ഗോളുകൾക്ക് മുന്നിലെത്തിച്ചു. ഒരു മനോഹരമായ ഗോൾ ആയിരുന്നു ഇത്. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ട് മുന്നേ ചെന്നൈയിൻ ഒരു ഗോൾ മടക്കി. ലാസർ സിർകോവിച് ആയിരുന്നു ചെന്നൈയിനായി ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ ചെന്നൈയിൻ സമനിലക്കായി ഏറെ ശ്രമിച്ചു എങ്കിലും മികച്ച ഡിഫൻസ് കാഴ്ചവെച്ച ഗോവ സെമി ഉറപ്പിച്ചു. മുംബൈ സിറ്റിയെ ആകും സെമിയിൽ ഗോവ നേരിടുക