മെസ്സി ഇറങ്ങി, ഗോളും അടിച്ചു എന്നിട്ടും ഇന്റർ മയാമിക്ക് ജയമില്ല

Newsroom

മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്ക് സമനില. ഇന്ന് ലയണൽ മെസ്സി സബ്ബ് ആയി കളത്തിൽ ഇറങ്ങിയെങ്കിലും വിജയിക്കാൻ ഇന്റർ മയാമിക്കായില്ല. കോളറഡോ റാപ്പിഡ്സിനെ നേരിട്ട ഇന്റർ മയമി 2-2 എന്ന സമനിലയാണ് വഴങ്ങിയത്. ലയണൽ മെസ്സി ഇന്ന് ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ സബ്ബായാണ് ഇറങ്ങിയത്.

മെസ്സി 24 04 07 09 19 20 648

45ആം മിനിറ്റിൽ നവ്വാറോ ഒരു പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചുകൊണ്ട് കോളറാഡോയ്ക്ക് ലീഡ് നൽകി. മെസ്സി ഇറങ്ങിയതോടെ ഇൻറർ മിയാമിക്ക് കരുത്ത് കൂടി. 58ആം മിനുട്ടിൽ ലയണൽ മെസ്സി ഗോൾ അടിച്ചു കളി സമനിലയിൽ ആക്കി. പിന്നാലെ ഫോൺസ് കൂടെ ഗോൾ നേടിയതോടെ ഇന്റർ മയാമി 2-1ന് മുന്നിലെത്തി.

88ആം മിനിറ്റ് വരെ ഈ ലീഡ് തുടർന്നു. 88ആം മിനുട്ടിൽ കോൾ ബസറ്റ് നേടിയ ഗോളിൽ കോളറാഡോ സമനില നേടി. ഇന്റർ മയാമിക്ക് അവസാന നാല് മത്സരങ്ങളും വിജയിക്കാൻ ആയിട്ടില്ല. ലീഗിൽ എട്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ 12 പോയിന്റ് മാത്രമാണ് ഇന്റർ മയാമിക്ക് ഉള്ളത്.