വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ ശതകത്തിന് ശേഷവും ആര്‍സിബിയ്ക്ക് ഇന്ന് സഞ്ജു സാംസണിന്റെ രാജസ്ഥാന് റോയൽസിനെതിരെ നേടാനായത് 183/3 എന്ന സ്കോര്‍. ഒരു ഘട്ടത്തിൽ വിരാട് കോഹ്ലിയും ഫാഫ് ഡു പ്ലെസിയും നൽകിയ തുടക്കത്തിന് ശേഷം ആര്‍സിബി 200ന് മേലെയുള്ള സ്കോര്‍ ഉറപ്പായും നേടുമെന്ന തോന്നിപ്പിച്ചുവെങ്കിലും വിക്കറ്റുകളുമായി യൂസുവേന്ദ്ര ചഹാല്‍ രാജസ്ഥാന്റെ തിരിച്ചുവരവ് സാധ്യമാക്കുയായിരുന്നു.
മികച്ച തുടക്കാണ് ആര്‍സിബി ഓപ്പണര്‍മാര്‍ ടീമിന് നൽകിയത്. പവര്‍പ്ലേയിൽ 53 റൺസ് നേടിയ ഈ കൂട്ടുകെട്ട് പത്തോവര്‍ പിന്നിടുമ്പോള്‍ 88 റൺസാണ് നേടിയത്. 14 ഓവറിൽ 125 റൺസാണ് വിരാട് കോഹ്ലി – ഫാഫ് ഡു പ്ലെസി കൂട്ടുകെട്ട് നേടിയത്. 33 പന്തിൽ 44 റൺസ് നേടി ഫാഫ് ഡു പ്ലെസിയുടെ വിക്കറ്റ് ചഹാല്‍ ആണ് നേടിയത്.
തൊട്ടടുത്ത ഓവറിൽ നാന്‍ഡ്രേ ബര്‍ഗര്‍ ഗ്ലെന്‍ മാക്സ്വെല്ലിനെ പുറത്താക്കി. അരങ്ങേറ്റക്കാരന്‍ സൗരവ് ചൗഹാനെ പുറത്താക്കി ചഹാല്‍ തന്റെ രണ്ടാം വിക്കറ്റ് നേടിയപ്പോള്‍ 125/0 എന്ന നിലയിൽ നിന്ന് 155/3 എന്ന നിലയിലേക്ക് ആര്‍സിബി വീണു.
നാന്‍ഡ്രേ ബര്‍ഗര്‍ 19ാം ഓവറിൽ വെറും 4 റൺസ് വിട്ട് നൽകിയപ്പോള് അവസാന ഓവറിൽ കോഹ്ലി നേടിയ 3 ബൗണ്ടറികളാണ് ആര്‍സിബിയെ 183 റൺസിലേക്ക് എത്തിച്ചത്. കോഹ്ലി 72 പന്തിൽ 113 റൺസാണ് നേടിയത്.