പഞ്ചാബ് കിംഗ്സിന്റെ കിടിലൻ ചെയ്സ്, ഒരു പന്ത് ശേഷിക്കെ വിജയം!!

Newsroom

Picsart 24 04 04 23 08 11 021
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ സൂപ്പർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിന് എതിരെ പഞ്ചാബ് കിംഗ്സിന് തകർപ്പൻ വിജയം. ഇന്ന് ഗുജറാത്ത് ഉയർത്തിയ 200 എന്ന വിജയലക്ഷ്യം 1 പന്ത് ശേഷിക്കെ ആണ് പഞ്ചാബ് മറികടന്നത്. ശശാങ്ക് സിംഗിന്റെയും അശുതോഷിന്റെയും ഗംഭീര ഇന്നിംഗ്സ് ആണ് അവർക്ക് ജയം നൽകിയത്. പഞ്ചാബിന്റെ സീസണിലെ രണ്ടാം വിജയമാണിത്.

പഞ്ചാബ് 24 04 04 23 08 24 871

ഇന്ന് അത്ര മികച്ച രീതിയിൽ അല്ല പഞ്ചാബ് അവരുടെ ചെയ്സ് ആരംഭിച്ചത്. ക്യാപ്റ്റൻ ധവാൻ ഒരു റൺ മാത്രം എടുത്ത് ഉമേഷ് യാദവിന്റെ പന്തിൽ പുറത്തായി‌. 22 റൺസ് എടുത്ത ബെയർസ്റ്റോയും 35 റൺസ് എടുത്ത പ്രബ്ശിമ്രനും പഞ്ചാബിനെ മുന്നോട്ട് നയിച്ചു എങ്കിലും കൃത്യമായ ഇടവേളകളിൽ പഞ്ചാബിന്റെ വിക്കറ്റുകൾ വീണു കൊണ്ടേയിരുന്നു.

സാം കറൻ 5 റൺസ് എടുത്തും 15 റൺസ് എടുത്ത സിക്കന്ദർ റാസയും നിരാശപ്പെടുത്തി. ശശാങ്ക് ആണ് പിന്നീട് പഞ്ചാബിന് പ്രതീക്ഷ നൽകിയത്. ശശാങ്ക് 25 പന്തിൽ നിന്ന് തന്റെ അർധ സെഞ്ച്വറിയിൽ എത്തി.

8 പന്തിൽ 16 റൺസ് എടുത്ത ജിതേഷും പഞ്ചാബിനെ ലക്ഷ്യത്തിന് അടുത്തേക്ക് എത്തിച്ചു. അവസാന 4 ഓവറിൽ 47 റൺസ് ആയിരുന്നു പഞ്ചാബിന് വേണ്ടിയിരുന്നത്. ഇമ്പാക്റ്റ് സബ്ബായി എത്തിയത അശുതോഷും പഞ്ചാബിനായി വേഗത്തിൽ റൺ കണ്ടെത്തി. ഒമർസായ് എറിഞ്ഞ 17ആം ഓവറിൽ 16 റൺസ് വന്നു. ഇതോടെ 2 ഓവറിൽ ജയിക്കാൻ 25 റൺസ് ആയി.

മോഹിത് എറിഞ്ഞ 19ആം ഓവറിലും റൺ ഒഴുകി. 18 റൺസ് വന്നു. ഇതോടെ അവസാന ഓവറിൽ ജയിക്കാൻ 7 റൺസ് മാത്രം. അവസാന ഓവർ എറിയാൻ എത്തിയത് ദർശൻ നാൽകണ്ടെ. ആദ്യ പന്തിൽ അശുതോഷിനെ പുറത്താക്കി. അശുതോഷ് 17 പന്തിൽ 31 റൺസ് എടുത്തു. 3 സിക്സും 1 ഫോറും അശുതോഷ് അടിച്ചു.

അടുത്ത പന്ത് വൈഡ്. ജയിക്കാ‌ൻ 5 പന്തിൽ 6 റൺസ്. ഹർപ്രീത് ബ്രാർ ആയിരുന്നു സ്ട്രൈക്കിൽ. അടുത്ത് പന്ത് ഡോട്ട്. 4 പന്തിൽ 6 എന്നായി. അടുത്ത പന്തിൽ സിംഗിൽ. 3 പന്തിൽ 5 റൺസ് എന്നായി. അടുത്ത പന്തിൽ ശശാഞ് ബൗണ്ടറി അടിച്ചു. സ്കോർ സമനിലയിൽ. 2 പന്തിൽ ജയിക്കാൻ ഒരു റൺ എന്നായി. ശശാങ്ക് പഞ്ചാബിനെ ഒരു പന്ത് ശേഷിക്കെ ജയത്തിൽ എത്തിച്ചു. ശശാങ്ക് 29 പന്തിൽ 61 റൺസ് എടുത്തു. 4 സിക്സും 6 ഫോറും ശശാങ്ക് അടിച്ചു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് ആണ് എടുത്തത്. ക്യാപ്റ്റൻ ഗല്ലിന്റെ മികച്ച ഇന്നിങ്സിന്റെ ബലത്തിലാണ് ഗുജറാത്ത് ടൈറ്റൻസ് നല്ല സ്കോറിൽ എത്തിയത്.

ഗുജറാത്ത് 24 04 04 20 48 03 219

തുടക്കത്തിൽ 11 റൺസ് എടുത്ത സാഹയെ നഷ്ടമായി എങ്കിലും പിന്നീട് വില്യംസണുമായുൻ സായി സുദർശനമായും ചേർന്ന് മികച്ച കൂട്ടുകെട്ടുകൾ തീർത്ത് ഗിൽ ഗുജറാത്തിനെ നല്ല സ്കോറിലേക്ക് നയിച്ചു. വില്യംസൺ 22 പന്തിൽ 26 റൺസ് ആണ് എടുത്തത്. സായ് സുദർശൻ 19 പന്തിൽ 33 റൺസും എടുത്തു.

ഗിൽ 32 പന്തിൽ നിന്നാണ് അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. ഗില്ലിന്റെ ഈ സീസണിലെ ആദ്യ അർധ സെഞ്ച്വറി ആയിരുന്നു ഇത്. ആകെ 48 പന്തിൽ 89 റൺസ് എടുക്കാൻ ഗില്ലിനായി. 4 സിക്സും 6 ഫോറും ഗിൽ അടിച്ചു.

അവസാനം തെവാതിയ 8 പന്തിൽ 23 അടിച്ച് ഗുജറാത്തിന്റെ ടോട്ടൽ ഉയർത്താൻ സഹായിച്ചു. പഞ്ചാബിനായി റബാഡ 2 വിക്കറ്റും ഹർപ്രീത് ബാർ,ഹർഷൽ പടേൽ എന്നിവർ ഒരു വിക്കറ്റ് വീതവും വീഴ്ത്തി