നിർണായക വിജയവുമായി ചെന്നൈയിൻ പ്ലേ ഓഫ് യോഗ്യതയിലേക്ക് അടുക്കുന്നു

Newsroom

Picsart 24 04 04 21 42 57 648
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ സൂപ്പർ ലീഗിൽ നിർണായക വിജയവുമായി ചെന്നൈയിൻ എഫ് സി‌‌. ഇന്ന് ജംഷദ്പൂർ എഫ് സിയെ നേരിട്ട ചെന്നൈയിൽ തുടക്കത്തിൽ ഒരു ഗോളിന് പിന്നിൽ പോയ ശേഷം തിരിച്ചടിച്ച് 2-1ന്റെ വിജയം സ്വന്തമാക്കി/ പ്ലേ ഓഫ് യോഗ്യത പോരാട്ടത്തിൽ നിർണായക വിജയമാണിത്. ഇന്നത്തെ വിജയത്തോടെ ആറാം സ്ഥാനത്തേക്ക് മുന്നേറാൻ ചെന്നൈയിനായി. ഇന്നത്തെ പരാജയം ജംഷദ്പൂരിന്റെ സാധ്യതകൾ അസ്തമിക്കാനും കാരണമായി‌.

ചെന്നൈ 24 04 04 21 42 44 107

ഇന്ന് 22ആം മിനിറ്റിൽ തച്ചിക്കാവയുടെ ഗോളിലൂടെ ജംഷദ്പൂർ ആണ് ലീഡ് എടുത്തത് എങ്കിലും തങ്ങളുടെ സ്വന്തം ഗ്രൗണ്ടിൽ ചെന്നൈയ്ന് തിരിച്ചടിക്കാനായി. അവർ രണ്ടാം പകുതിയിൽ 53ആം മിനിറ്റിൽ റാഫേൽ ക്രിവലാരോയുടെ ഗോളിലൂടെ സമനില നേടി. പിന്നീട് 59ആം മിനിറ്റിൽ റഹീം അലി കൂടെ ഗോൾ നേടിയതോടെ അവർ മുന്നിലെത്തി. പിന്നീട് നന്നായി ഡിഫൻഡ് ചെയ്ത് വിജയം ഉറപ്പിക്കാനും ചെന്നൈയിനായി.

24 പോയിന്റുള്ള ചെന്നൈയിൻ ബംഗളൂരുവിനെ മറികടന്ന് ആറാം സ്ഥാനത്തേക്ക് എത്തി. ചെന്നൈയിന് ഇനിയും രണ്ടു മത്സരങ്ങൾ ബാക്കിയുണ്ട്. അതുകൊണ്ടുതന്നെ ചെന്നൈയിലാണ് ആറാംസ്ഥാനത്ത് ഫിനിഷ് ചെയ്യാൻ ഇപ്പോൾ ഏറ്റവും കൂടുതൽ സാധ്യത. 21 പോയിബ്റ്റും ഒരു മത്സരവും മാത്രം ബാക്കിയുള്ള ജംഷദ്പൂരിന് ഇനു വിജയിച്ചാലും ആറാം സ്ഥാനത്ത് എത്താൻ ആകില്ല.