21 പന്തിൽ സുനിൽ നരൈന്റെ അര്‍ദ്ധ ശതകം, പവര്‍പ്ലേയിൽ 88 റൺസുമായി കെകെആര്‍

Sports Correspondent

ഐപിഎലില്‍ വെടിക്കെട്ട് പ്രകടനവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഇന്ന് ടോസ് നേടി ഡൽഹിയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പവര്‍പ്ലേയിൽ 88 റൺസാണ് ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത്.

സുനിൽ നരൈന്‍ 21 പന്തിൽ തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ ഡൽഹി ബൗളര്‍മാര്‍ നിലംതൊടാതെ അടി വാങ്ങുകയായിരുന്നു.